പുണെ: പുണെയിലെ ആർമി സ്‌പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റേഡിയത്തിന് ടോക്യോ ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ നല്‍കും. തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് സ്റ്റേഡിയത്തിന് നീരജ് ചോപ്രയുടെ പേര് നൽകുക. ചടങ്ങിൽ 16 ഒളിമ്പ്യൻമാരെ മന്ത്രി ആദരിക്കും. ചടങ്ങിന് ശേഷം യുവ കായിക താരങ്ങളുമായി മന്ത്രി സംവദിക്കും.
ഹരിയാനയിലെ ഖന്ദ്രയിൽ നിന്നുള്ള ഈ ജാവലിൻത്രോ ഒളിമ്പ്യനും ട്രാക്ക് റണ്ണറുമായ ചോപ്രയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന ടോക്കിയോ 2020 ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി ഒരേയൊരു സ്വർണം കരസ്ഥമാക്കിയത്. 2021 ഓഗസ്റ്റില്‍, ലോക അത്ലറ്റ് ഓർഗനൈസേഷൻ അദ്ദേഹത്തെ ലോകത്തിലെ രണ്ടാമത്തെ കായികതാരമായി തിരഞ്ഞെടുത്തു. ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി സ്വർണ്ണ മെഡൽ നേടുന്ന ആദ്യ ട്രാക്ക് റണ്ണറും ഫീൽഡ് അത്ലറ്റും കൂടിയാണ് അദ്ദേഹം.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

