Wednesday, April 24, 2024
spot_img

രാജ്യത്ത് വീണ്ടും​ ഗ്രീൻ ഫം​ഗസ്; ആശങ്ക

ദില്ലി: രാജ്യത്ത് ​വീണ്ടും ഗ്രീൻ ഫം​ഗസ് ബാധ സ്ഥിരീകരിച്ചു. പഞ്ചാബിലെ ജലന്ധറിലാണ് ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് മുക്തനായി ചികിത്സയില്‍ കഴിയുകയായിരുന്ന 62കാരനാണ് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചത്. ഇയാള്‍ നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. രാജസ്ഥാനില്‍ മുപ്പത്തിനാലുകാരനാണ് രാജ്യത്ത് ആദ്യം ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്.

പ്രതിരോധ ശേഷി ദുര്‍ബലമാകുന്നതും, മരുന്നുകളോട് പ്രതികരിക്കാതിരിക്കുന്നതുമാണ് ഗ്രീന്‍ ഫംഗസ് രോഗത്തെ അപകടകരമാക്കുന്നത്. രാജ്യത്ത് ഇതിനോടകം 31,000 ത്തിലധികം ആളുകളെ ബ്ലാക്ക് ഫംഗസ് ബാധിക്കുകയും, ഇതില്‍ 2,100 പേര്‍ മരണമടയുകയും ചെയ്തു. മ്യൂക്കോമൈക്കോസിസ് എന്നാണ് ഈ രോഗം അറിയപ്പെട്ടിരുന്നത്. കടുത്ത പനിയും മൂക്കിലെ രക്ത സ്രാവവുമാണ് ഗ്രീൻ ഫം​ഗസിന്റെ ലക്ഷണങ്ങൾ. കൂടാതെ, ശരീര ഭാരം കുറയുകയും ചെയ്യാം.

വളരെയധികം അപകടകാരിയായ ഒരു ഫംഗസാണ് ‘ബ്ലാക്ക്ഫംഗസ്’ എന്ന് വിളിക്കപ്പെടുന്ന മ്യൂക്കോമൈക്കോസിസ്. ശരീരത്തിലെ ഫംഗസ് ബാധിച്ച് കോശങ്ങൾ നീക്കം ചെയ്യുന്നതിന്, രോഗ ബാധ ആദ്യമേ കണ്ടുപിടിക്കേണ്ടതുണ്ട്. ചില സമയങ്ങളിൽ ഫംഗസ് തലച്ചോറിലേക്ക് എത്തുന്നത് തടയാൻ ശസ്ത്രക്രിയ വിദഗ്ധർക്ക് ചിലപ്പോൾ രോഗികളുടെ മൂക്ക്, കണ്ണുകൾ അല്ലെങ്കിൽ താടിയെല്ല് വരെ നീക്കം ചെയ്യേണ്ടി വരും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles