Tuesday, May 14, 2024
spot_img

നവോത്ഥാന സമിതി കൺവീനർ സ്ഥാനം ഒഴിഞ്ഞ് പുന്നല ശ്രീകുമാർ; സർക്കാരിന്‍റെ നയങ്ങളോടുള്ള അതൃപ്തി ആണ് യാഥാര്‍ത്ഥ കാരണമെന്ന് സൂചന; പി രാമഭദ്രൻ പുതിയ കൺവീനർ

തിരുവനന്തപുരം: നവോത്ഥാന സമിതി കൺവീനർ സ്ഥാനം പുന്നല ശ്രീകുമാർ ഒഴിഞ്ഞു. തിരക്കുകൾ കാരണം എന്നാണ് ഔദ്യോഗിക വിശദീകരണം. പിണറായി സർക്കാരിന്‍റെ നയങ്ങളോടുള്ള അതൃപ്തി ആണ് യാഥാര്‍ത്ഥ കാരണമെന്നാണ് ലഭിക്കുന്ന വിവരം. പുതിയ കൺവീനർ പി രാമഭദ്രനാണ്.

ശബരിമല യുവതീ പ്രവേശന വിധി വന്നതിന് പിന്നാലെയുണ്ടായ വൻ എതിർപ്പുകളെ നേരിടാനായിരുന്നു സർക്കാർ മുൻകയ്യെടുത്ത് സമിതി ഉണ്ടാക്കിയത്. വനിതാമതിലടക്കം തീർത്ത് മുന്നോട്ട് പോയ സമിതി പിന്നെ നിർജ്ജീവമായി. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം ആദ്യമായാണ് സമിതിയോഗം വിളിച്ചത്. നിയമാവലി അംഗീകരിച്ച് സമിതി സ്ഥിരം സംവിധാനമാക്കുകയാണ്.

Related Articles

Latest Articles