Tuesday, September 22, 2026

പുതിയങ്ങാടിയിലെ കള്ളവോട്ട്: കുറ്റസമ്മതം നടത്തി ലീ​ഗ് ​പ്ര​വ​ര്‍​ത്ത​ക​ന്‍​ ​

കാസര്‍കോട്: കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ പുതിയങ്ങാടി ജമാ അത്ത് ഹൈസ്‌കൂള്‍ ബൂത്തുകളില്‍ കള്ളവോട്ട് ചെയ്തതായി മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ കെ.എം. മുഹമ്മദ് ജില്ലാ കളക്ടര്‍ മുമ്പാകെ സമ്മതിച്ചു. കളക്ടര്‍ ഡോ. സജിത് ബാബുവിന് മൊഴി നല്‍കിയ മുഹമ്മദ് ആദ്യം സ്വന്തം വോട്ട് ചെയ്തെന്നാണ് പറഞ്ഞിരുന്നത്. കംപാനിയന്‍ വോട്ട് അടക്കം മൂന്ന് വോട്ടുകള്‍ ചെയ്തതായി പിന്നീട് സമ്മതിക്കുകയായിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ബൂത്ത് ഏജന്റിനെതിരെയും മുഹമ്മദ് മൊഴി നല്‍കി. ബൂത്ത് ഏജന്റ് പ്രേരിപ്പിച്ചതു കൊണ്ടാണ് കള്ളവോട്ട് ചെയ്തതെന്നാണ് മൊഴി. തുടര്‍ന്ന് ബൂത്ത് ഏജന്റിനെതിരെയും നിയമ നടപടി എടുക്കണമെന്ന് ജില്ലാ കളക്ടര്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറോട് ശുപാര്‍ശ ചെയ്തു. കള്ളവോട്ട് അറിഞ്ഞില്ലെന്നു മൊഴി നല്‍കിയ പോളിംഗ് ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

Related Articles

Latest Articles