Thursday, May 9, 2024
spot_img

യൂണിവേഴ്‌സിറ്റി കോളജിലെ ആത്മഹത്യാശ്രമം: പെണ്‍കുട്ടിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. കന്റോണ്‍മെന്റ് പൊലീസാണ് പെണ്‍കുട്ടിക്കെതിരേ കേസെടുത്തത്. ആര്‍ക്കെതിരെയും പരാതിയില്ലെന്ന് പെണ്‍കുട്ടി നേരത്തേ മൊഴി നല്‍കിയിരുന്നു.

സമരം കാരണം ക്ലാസുകള്‍ മുടങ്ങുന്നത് സമ്മര്‍ദ്ദത്തിലാക്കിയതിനാലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ആര്‍ക്കെതിരെയും പരാതിയില്ലെന്നുമായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. അതിനിടെ, സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

ആറ്റിങ്ങല്‍ പോലീസാണ് നേരത്തെ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. തിരുവനന്തപുരം കോടതിയില്‍ ഹാജരാക്കിയ ശേഷം പെണ്‍കുട്ടിയെ രക്ഷിതാക്കളോടൊപ്പം വിട്ടയച്ചിരുന്നു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ഥിനിയായ ആറ്റിങ്ങല്‍ സ്വദേശിനിയെ ഇന്നലെ രാവിലെയാണ് കോളജിലെ റസ്റ്റ് റൂമില്‍ കൈഞരമ്പുകള്‍ മുറിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയുടെ ഉത്തരവാദികള്‍ എസ്‌എഫ്‌ഐയൂണിറ്റ് അംഗങ്ങളും പ്രിന്‍സിപ്പലുമാണെന്ന് കുട്ടി ആത്മഹത്യാക്കുറിപ്പില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇന്റേണല്‍ പരീക്ഷയുടെ തലേദിവസവും ജാഥയില്‍ പങ്കെടുക്കാന്‍ എസ്‌എഫ്‌ഐക്കാര്‍ നിര്‍ബന്ധിച്ചു. എതിര്‍പ്പ് അറിയിച്ചപ്പോള്‍ പരീക്ഷ എഴുതിക്കില്ലെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി.

ക്ലാസില്‍ ഇരിക്കാന്‍ അനുവദിച്ചില്ല, ചീത്തവിളിക്കുകയും ശരീരത്തില്‍ പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പില്‍ ആരോപിക്കുന്നത്. ദുഷ്ടന്മാരെ എന്റെ ആത്മാവ് നിങ്ങളോട് പൊറുക്കില്ലെന്ന് പറഞ്ഞാണ് വിദ്യാര്‍ഥിയുടെ ആത്മഹത്യാക്കുറിപ്പ് അവസാനിക്കുന്നത്. രണ്ട് വനിതാ നേതാക്കളുടെ പേരും ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്.
[7:02 AM, 5/5/2019] Rohini: എസ്പിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ: 36 കുട്ടികള്‍ ചികിത്സയില്‍

കോഴിക്കോട് : എസ്പിസി ക്യാമ്പില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. 36 കുട്ടികള്‍
പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതില്‍ 14 പേരെ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.

കൊടുവള്ളി എംജെഎച്ച്‌എസ്‌എസിലെ എസ്പിസി ക്യാമ്പിലാണ് ഭക്ഷ്യവിഷബാധ ബാധിച്ചത്. അഡ്മിറ്റ് ചെയ്തവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്ത് ഭക്ഷ്യവസ്തു കഴിച്ചപ്പോഴാണ് കുട്ടികള്‍ അവശരായതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Related Articles

Latest Articles