മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ സെപ്റ്റംബർ അഞ്ചിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ രണ്ട് വനിതകൾ കൂടി ഇടം നേടി. സ്ഥാനാർത്ഥി ബിജെപി അയർക്കുന്നം മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപ്, സംസ്ഥാന വക്താവും കോട്ടയം ജില്ലയുടെ സഹപ്രഭാരിയുമായ ടി.പി. സിന്ധു മോൾ എന്നിവരെയാണ് സാധ്യത പട്ടികയിൽ ഉൾപ്പെടുത്തിയത്. സംസ്ഥാന ഭാരവാഹി യോഗത്തിലാണ് പട്ടിക വിപുലപ്പെടുത്തിയത്.
അതെ സമയം പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പേര് ഇന്നലെ പുറത്തു വന്നിരുന്നു. ജെയ്ക് സി.തോമസാണ് എൽഡിഎഫ് ടിക്കറ്റിൽ മത്സരിക്കുക. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായി . പുതുപ്പള്ളിയിൽ ജെയ്ക് സി തോമസിന് ഇത് മൂന്നാം അങ്കമാണ് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് യുഡിഫ് സ്ഥാനാർത്ഥി

