Friday, June 14, 2024
spot_img

“എനിക്കൊരു ഹെലികോപ്റ്ററോക്കെ വാങ്ങിത്തരുന്ന അച്ഛനായിരുന്നെങ്കിൽ വിമർശനങ്ങളെ പോ പുല്ലെന്ന് പറഞ്ഞ് വിട്ടുകളഞ്ഞേനെ അദ്ദേഹം വീട്ടിൽ ഉള്ളത് കൂടി എടുത്ത് പുറത്ത് കൊടുക്കുകയാണ്” സുരേഷ് ഗോപിക്കെതിരെ ഉയരുന്ന അടിസ്ഥാന രഹിതമായ വിമർശനങ്ങൾക്ക് ചുട്ടമറുപടിയുമായി മകൻ ഗോകുൽ സുരേഷ്

പ്രശസ്ത നടനും പ്രമുഖ ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ ഉയരുന്ന അടിസ്ഥാന രഹിതമായ വിമർശനങ്ങൾക്ക് ചുട്ടമറുപടിയുമായി സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ് . വിമർശനത്തിന്റെ പേരിൽ നടക്കുന്ന വൃത്തികേടുകളാണ് ഇതെന്നും അജണ്ട ബേയ്സ്ഡ് ആണ് അവയെന്നും ​ഗോകുൽ ആരോപിച്ചു. പ്രമുഖ ഡിജിറ്റൽ ചാനലായ ബിഹൈൻഡ് വുഡ്സിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ​ഗോകുലിന്റെ പ്രതികരണം.

ഗോകുൽ സുരേഷിന്റെ വാക്കുകൾ:

പോപ്പുലേഷൻ കൺട്രോൾഡിനെ പറ്റി എന്തോ പറ‍ഞ്ഞപ്പോൾ, അമ്മേടെ സഹോദരിമാരുടെ എല്ലാവരുടെയും ഫോട്ടോ വച്ച് ആക്ഷേപിച്ചിരുന്നു. വിമർശനം ഒന്നുമല്ലത്. വൃത്തികേടാണ്. അച്ഛൻ‌ പാർട്ടിയിലോട്ട് ജോയിൻ ചെയ്തതിൽ പിന്നെ അദ്ദേഹം വേറേതോ ആളായ മട്ടിലാണ് ചിലരുടെ പെരുമാറ്റം. അജണ്ട ബേയ്സിഡ് ആണ് എല്ലാം. നമുക്കറിയാം അത്. എന്നാലും അത് വലിയ സുഖമില്ല. ഇപ്പോഴത്തെ ആൾക്കാരെ പോലെ അച്ഛൻ കുറച്ച് അഴിമതിയൊക്കെ കാണിച്ച്, എനിക്കൊരു ഹെലികോപ്റ്ററോക്കെ വാങ്ങിത്തരുന്ന അച്ഛൻ ആയിരുന്നെങ്കിൽ വിമർശനങ്ങളൊക്കെ പോ പുല്ലെന്ന് പറഞ്ഞ് വിട്ടുകളഞ്ഞേനെ. പക്ഷേ അദ്ദേഹം അതൊന്നും ചെയ്യുന്നില്ല. വീട്ടിൽ ഉള്ളത് കൂടി എടുത്ത് പുറത്ത് കൊടുക്കുകയാണ്. അങ്ങനത്തെ ഒരാളെ എന്തെങ്കിലും പറയുന്നത് എനിക്ക് ഇഷ്ടമാകില്ല. ഇനി ചെറിയൊരു തെറ്റ് ചെയ്താൽ പോലും. ഒരുപാട് പ്ലസ് ഉണ്ട് പുള്ളിക്ക്. മൈനസ് ഒരെണ്ണം എവിടുന്നോ ചികഞ്ഞ് കുഴിച്ചെടുത്ത് പറയുന്നത് അജണ്ട ബേയ്സിഡ് ആയ സാധനം ആണ്.

അച്ഛനോട് നേരിട്ട് വന്ന് ആരെങ്കിലും വല്ലതും മോശമായി പറഞ്ഞാൽ അവരുടെ വിധിയാണ്. അങ്ങനെ പൊതുവിൽ ആരും ചെയ്യില്ല. പത്ത് പേര് പറയുമ്പോഴേ പതിനൊന്നാമത്തൊരാൾ ജോയിൻ ചെയ്യിള്ളൂ. ഒറ്റയ്ക്ക് നിന്ന് നട്ടെല്ല് കാണിക്കുന്നവർ വളരെ ചുരുക്കമാണ്. സോഷ്യൽ മീഡിയയിൽ കുരയ്ക്കുന്നവർ കൂട്ടം കൂടി നിന്നെ കുരയ്ക്കൂ. ഒറ്റയ്ക്ക് നിന്ന് കുരച്ചാൽ ചിലപ്പോൾ പണികിട്ടും. അങ്ങനെ ഒരാൾക്ക് ഞാൻ മറുപടി കൊടുത്തിരുന്നു. ഒത്തിരി ആലോചിച്ച ശേഷം കൊടുത്ത മറുപടി ആയിരുന്നു അത്.”- ഗോകുൽ സുരേഷ് പറഞ്ഞു.

Related Articles

Latest Articles