Tuesday, December 30, 2025

ക്വാറികളിലെ കളളക്കളി; പൂട്ടിട്ട് വിജിലന്‍സ്; സംസ്ഥാനത്തെ വിവിധയിടങ്ങളിലെ ക്വാറികളില്‍ വിജിലന്‍സ് റെയ്ഡ്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധയിടങ്ങളിലെ കരിങ്കൽ ക്വാറികളിലും ക്രഷർ യൂണിറ്റുകളിലും വ്യാപക വിജിലൻസ് റെയ്ഡ്. ഓപ്പറേഷൻ സ്റ്റോൺ വാൾ എന്ന പേരിലാണ് റെയ്ഡ് നടക്കുന്നത്. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പരിശോധന. പല ക്വാറികളിൽ നിന്നും ലോഡിനസുരിച്ചുള്ള തുക സർക്കാരിലേക്ക് നികുതി പണമായി എത്തുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പല ക്വാറികളും അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്നും പരാതിയുണ്ട്.

ക്വാറികളിൽ നിന്ന് ലോഡുമായി പോകുന്ന ലോറികളുടെ ഭാരം പരിശോധിച്ച് അനുവദനീയതമായതിൽ കൂടുതലുണ്ടെങ്കിൽ പിഴ ചുമത്തുകയും ക്വാറി ഉടമയ്ക്കെതിരെ നടപടിയെടുക്കുകയും ചെയ്യാനാണ് തീരുമാനം. അതേസമയം വ്യാപകമായി വിവിധയിടങ്ങളില്‍ നിന്നും ലോറികൾ പിടികൂടി തുടങ്ങിയിട്ടുണ്ട്.

Related Articles

Latest Articles