ചണ്ഡിഗഢ്: ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യദിയോ നരൈന്‍ ആര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രിയായി ജനനായക് ജനതാ പാര്‍ട്ടി നേതാവ് ദുഷ്യന്ത് ചൗട്ടാലയും സത്യപ്രതിജ്ഞ ചെയ്തു.
90 അംഗ ഹരിയാന നിയമസഭയില്‍ 40 സീറ്റുകള്‍ ലഭിച്ച ബിജെപി, ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയുടെ പത്തു സീറ്റുകള്‍ കൂടി സഖ്യനീക്കത്തിലൂടെ തങ്ങള്‍ക്കൊപ്പം ചേര്‍ത്താണ് ഭരണം പിടിച്ചെടുത്തത്. ഏഴ് സ്വതന്ത്രരും പിന്തുണ നല്‍കി. ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രി എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ തിഹാര്‍ ജയിലില്‍ പത്തു വര്‍ഷത്തെ തടവ്ശിക്ഷയില്‍ കഴിയുന്ന പിതാവ് അജയ് ചൗട്ടാലയ്ക്ക് രണ്ടാഴ്ചത്തെ ഇളവും നല്‍കി.
നിലവില്‍ സഖ്യകക്ഷികള്‍ ഉള്‍പ്പെടെ 90 അംഗ നിയമസഭയില്‍ ഭരണപക്ഷത്തിന് 57 സീറ്റുകളാണുള്ളത്. ഒരു സുസ്ഥിര സര്‍ക്കാരുണ്ടാക്കുന്നതിനായാണ് ഹരിയാനയില്‍ ബിജെപി, ജെജെപിയുമായി ചേര്‍ന്നതെന്ന് മനോഹര്‍ ലാല്‍ ഖട്ടര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹരിയാനയുടെ നിലനില്‍പ്പിന് ഈ സഖ്യം അനിവാര്യമാണെന്ന് ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാലയും വ്യക്തമാക്കി.
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…