Saturday, October 3, 2026

ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ചണ്ഡിഗഢ്: ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യദിയോ നരൈന്‍ ആര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രിയായി ജനനായക് ജനതാ പാര്‍ട്ടി നേതാവ് ദുഷ്യന്ത് ചൗട്ടാലയും സത്യപ്രതിജ്ഞ ചെയ്തു.

90 അംഗ ഹരിയാന നിയമസഭയില്‍ 40 സീറ്റുകള്‍ ലഭിച്ച ബിജെപി, ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയുടെ പത്തു സീറ്റുകള്‍ കൂടി സഖ്യനീക്കത്തിലൂടെ തങ്ങള്‍ക്കൊപ്പം ചേര്‍ത്താണ് ഭരണം പിടിച്ചെടുത്തത്. ഏഴ് സ്വതന്ത്രരും പിന്തുണ നല്‍കി. ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രി എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ തിഹാര്‍ ജയിലില്‍ പത്തു വര്‍ഷത്തെ തടവ്ശിക്ഷയില്‍ കഴിയുന്ന പിതാവ് അജയ് ചൗട്ടാലയ്ക്ക് രണ്ടാഴ്ചത്തെ ഇളവും നല്‍കി.

നിലവില്‍ സഖ്യകക്ഷികള്‍ ഉള്‍പ്പെടെ 90 അംഗ നിയമസഭയില്‍ ഭരണപക്ഷത്തിന് 57 സീറ്റുകളാണുള്ളത്. ഒരു സുസ്ഥിര സര്‍ക്കാരുണ്ടാക്കുന്നതിനായാണ് ഹരിയാനയില്‍ ബിജെപി, ജെജെപിയുമായി ചേര്‍ന്നതെന്ന് മനോഹര്‍ ലാല്‍ ഖട്ടര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹരിയാനയുടെ നിലനില്‍പ്പിന് ഈ സഖ്യം അനിവാര്യമാണെന്ന് ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാലയും വ്യക്തമാക്കി.

Related Articles

Latest Articles