Categories: Featured

കണക്കുകൂട്ടലുകൾ തെറ്റിച്ച സമരം : ഭാരതീയരുടെ മുന്നേറ്റത്തിന്റെ ഉറച്ച ചുവട് വെപ്പ്

ഇന്ന് ‘ക്വിറ്റ് ഇന്ത്യ’ ദിനം. ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കെതിരെ ഇന്ത്യന്‍ ജനതയുടെ മുന്നേറ്റത്തിന്‍റെ ഗംഭീര സ്വരമായിരുന്നു ‘ക്വിറ്റ് ഇന്ത്യ’. 1942 ഓഗസ്റ്റ് എട്ടിനാണ് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക എന്ന മുദ്രാവാക്യം രാജ്യമാകെ അലയൊലി സൃഷ്ടിക്കുക തന്നെ ചെയ്തു. ഓഗസ്റ്റ് എട്ടിന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗീകരിച്ച പുത്തന്‍ സമരമാര്‍ഗത്തിന്‍റെ ഭാഗമായിരുന്നു ക്വിറ്റ് ഇന്ത്യ പ്രഖ്യാപനം. മുബൈയിലെ “ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന വമ്പന്‍ പൊതുസമ്മേളനത്തിലാണ് ഈ മുദ്രാവാക്യം ഉയര്‍ന്നത്. ഇന്ത്യ വിടുകയെന്ന് ബ്രിട്ടീഷ്കാരോട് ആവശ്യപ്പെടുന്നതിനൊപ്പം ഇന്ത്യക്കാരുടെ മനസാക്ഷിയെ ഉണര്‍ത്താനും മഹാത്മാഗാന്ധി ഉറപ്പിച്ചിരുന്നു.

ഇതിന്‍റെ ഭാഗമായി അതേവേദിയില്‍ മറ്റൊരു മുദ്രാവാക്യം കൂടി പിറവിയെടുത്തു-“പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക”. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയെടുക്കാനായി ഉടലെടുത്ത പ്രധാന സമര പ്രഖ്യാപനങ്ങളിലൊന്നുകൂടിയാണിത്. സമരപ്രഖ്യാപനം നടത്തിയതിന് അടുത്ത ദിവസം തന്നെ(ഓഗസ്റ്റ് 9) ബ്രിട്ടീഷധികാരികള്‍ ഗാന്ധിജിയെയും പ്രമുഖ നേതാക്കളെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അധികാരികള്‍ അടിച്ചമര്‍ത്തല്‍ നയം സ്വീകരിച്ചതോടെ ഗാന്ധിജിയുടെ ‘അഹിംസ’ മറന്ന ജനത തീവ്രമായി തിരിച്ചടിച്ചു. രാജ്യം മുഴുവന്‍ അക്രമത്തിന്‍റെ പാതയിലൂടെ സമരക്കാര്‍ ബ്രിട്ടീഷ് നയങ്ങളെ എതിര്‍ത്തു.

പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ പകച്ച ബ്രിട്ടീഷ് ഭരണകൂടം ജയിലിനുള്ളിലുള്ള നേതാക്കള്‍ക്കു നേരെ തിരിഞ്ഞു. അന്യായമായി ജയിലില്‍ തടഞ്ഞുവച്ച നേതാക്കളുടെ മോചനത്തിനായി ഗാന്ധിജി 21 ദിവസം ജയിലിനുള്ളില്‍ നിരാഹാരസമരം നടത്തി. ലോകമഹായുദ്ധത്തിന്റെ ക്ഷീണം മാറാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ സംബന്ധിച്ച് അപൂര്‍വ്വമായ ഈ സമരം അവരെ കൂടുതല്‍ പരിക്ഷീണരാക്കി. ഗാന്ധിജിയുടെ സത്യഗ്രഹ സമരത്തെ എങ്ങിനെ നേരിടണമെന്നറിയാതെ ഇംഗ്ലീഷ് ഭരണകൂടം കുഴങ്ങി. അവരെ അറസ്റ്റ് ചെയ്ത് പ്രക്ഷോഭമില്ലാതാക്കാം എന്ന ബ്രിട്ടീഷ് ഗവണ്മെന്റിന്റെ കണക്കുകൂട്ടലുകൾ തെറ്റി . ഗാന്ധിജിയെ മോചിതനാക്കുക എന്നൊരു പുതിയ മുദ്രാവാക്യം കൂടി ഉണ്ടാകാനേ അതുപകരിച്ചുള്ളൂ .

രാജ്യമെങ്ങും പ്രക്ഷോഭങ്ങളുണ്ടായി. ആദ്യ ഘട്ടത്തിൽ അഹിംസാത്മകമായിരുന്നെങ്കിലും ബ്രിട്ടീഷ് സർക്കാർ മർദ്ദന പരിപാടികൾ ആരംഭിച്ചതോടെ പ്രക്ഷോഭം അക്രമങ്ങളിലേക്ക് നീങ്ങി . അതിനനുസരിച്ച് മർദ്ദന പരിപാടികൾ കൂടുതൽ മൃഗീയമായി . വെടിവെപ്പും ലാത്തിച്ചാർജ്ജും കൂട്ടപ്പിഴ ചുമത്തലും സർവ്വ സാധാരണമായി . ആയിരക്കണക്കിനു പേർ മരിച്ചു . മരിച്ചവരിൽ കുഞ്ഞുങ്ങളും സ്ത്രീകളുമൊക്കെ ഉൾപ്പെടുന്നു . ഇരട്ടിയിലധികമാളുകൾക്ക് പരിക്കേറ്റു..പതിനായിരത്തോളം പേർ അറസ്റ്റ് ചെയ്യപ്പെട്ടു .

ക്വിറ്റ് ഇന്ത്യാ സമരത്തോടുള്ള പ്രതികരണം പല പ്രവിശ്യകളിലും പലതരത്തിലായിരുന്നു . ബീഹാറും ഉത്തർപ്രദേശും മദ്ധ്യ പ്രദേശും മഹാരാഷ്ട്രയുമടക്കമുള്ള വടക്കൻ സംസ്ഥാനങ്ങളിലെല്ലാം ശക്തമായ സമര പരിപാടികൾ നടന്നു . എന്നാൽ ദക്ഷിണേന്ത്യയിലെ പല പ്രവിശ്യകളും സമരത്തോട് പുറം തിരിഞ്ഞു നിന്നു. കേരളത്തിൽ ക്വിറ്റ് ഇന്ത്യാസമരം വിപുലമായിരുന്നില്ല . കോൺഗ്രസ്സ് ഹിന്ദു സ്വരാജ് ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് പ്രചരിപ്പിച്ച് മുസ്ലിം ലീഗും , സോവിയറ്റ് നയങ്ങൾക്കനുസരിച്ച് നയം മാറിയ കമ്മ്യൂണിസ്റ്റ് പാർട്ടിയും ശക്തമായിടങ്ങളിലൊന്നും ക്വിറ്റ് ഇന്ത്യാ സമരം ചലനമുണ്ടാക്കിയില്ല . ഇരു കൂട്ടരും അവരവരുടേതായ കാരണങ്ങളാൽ സമരത്തെ എതിർത്തു .

1943 മാര്‍ച്ച് മൂന്നിന് ഗാന്ധിജി നിരാഹാരം അവസാനിപ്പിച്ചു. ഗാന്ധിജിയുടെ പുത്തന്‍ സമരമാര്‍ഗത്തിനു മുന്നില്‍ ബ്രിട്ടീഷുകാര്‍ തോല്‍വിക്ക് വഴങ്ങി. 1944 ല്‍ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം പിരിച്ചുവിടപ്പെട്ടു. അംഹിസയില്‍ നിന്ന് സമരം അക്രമത്തിലേക്ക് മാറിയതായിരുന്നു അതിന് കാരണം. 1945 ആഗസ്ത് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് ഒരുപരിധിവരെ ഈ ഈ പ്രചരണവും കാരണമായി. ഓരോ ഇന്ത്യക്കാരനും താന്‍ സ്വതന്ത്രനാണെന്ന് സ്വയം വിശ്വസിക്കാന്‍ ഗാന്ധിജി ആവശ്യപ്പെട്ടു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക എന്ന മുദ്രാവാക്യവുമായി ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം രാജ്യമാകെ അലയൊലി സൃഷ്ടിക്കുകതന്നെ ചെയ്തു. പ്രത്യക്ഷത്തിൽ പരാജയപ്പെട്ട സമരം എന്നു തോന്നുമെങ്കിലും രാജ്യത്തിൽ നിന്നൊഴിഞ്ഞു പോകാൻ സമയമായി എന്ന ചിന്ത ബ്രിട്ടനുണ്ടാക്കാൻ സമരത്തിനു കഴിഞ്ഞുവെന്നതിൽ സംശയമില്ല .

B4 Admin

Recent Posts

ശബരിമല-മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ്. പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കുരുന്നുകളെ നിശ്ചയിച്ചു, ദേവനന്ദനും അനശ്വരയും സന്നിധാനത്തേക്ക്

ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില്‍ നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന്‍ അര്‍ജുന്‍,…

1 hour ago

സൗദി വിമാനത്താവളങ്ങളിലും എണ്ണക്കമ്പനികള്‍ക്കും നേരെ ആക്രമണം തുടരുമെന്ന് ഹൂതികളുടെ വെല്ലുവിളി. ട്രംപിന്റെ മുന്നറിയിപ്പുകളെ കാറ്റില്‍പ്പറത്തി യെമന്‍ വിമതര്‍

സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന്‍ പ്രസിഡന്റ്…

4 hours ago

അമേരിക്കയിലെ ഇല്ലിനോയിയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണ പദ്ധതി. 19-കാരന്‍ അറസ്റ്റില്‍, വന്‍ കൂട്ടക്കൊല തടഞ്ഞ് പൊലീസ്

വാഷിങ്ടന്‍ : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില്‍ ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…

4 hours ago

ഇസ്രയേല്‍ സര്‍വീസുകളില്‍ പാകിസ്ഥാന്‍ ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി എയര്‍ ഫ്രാന്‍സ്. ഫ്‌ലൈദുബായ് സംഭവത്തിന് പിന്നാലെ നടപടി കടുപ്പിച്ച് വിമാനക്കമ്പനികള്‍

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകളില്‍ പാകിസ്ഥാന്‍ പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കും എയര്‍ ഫ്രാന്‍സ് വിലക്കേര്‍പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…

5 hours ago

റിയാദിന് നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ഒരാള്‍ക്ക് പരിക്ക്, പ്രവാസികള്‍ക്കായി കണ്‍ട്രോള്‍ റൂമുകളും നോര്‍ക്ക സൗദി ഹെല്‍പ്പ് ഡെസ്‌കും തുറന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…

17 hours ago

ജര്‍മനിയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ബെര്‍ലിന്‍ : ജര്‍മനിയിലെ ബോസും നഗരത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അഞ്ച്…

17 hours ago