Thursday, May 2, 2024
spot_img

നദാലിന് യുഎസ് ഷോക്ക് !!
റാഫേൽ നദാൽ ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് പുറത്ത്;
തോൽവി റാങ്കിങ്ങിൽ 65–ാം സ്ഥാനക്കാരനായ യുഎസ് താരം മക്കൻസിയോട്

മെൽബൺ∙ നിലവിലെ കിരീട ജേതാവ് റാഫേല്‍ നദാല്‍ ഓസ്ട്രേലിയൻ ഓപ്പണിൽനിന്ന് പുറത്തായി. ലോക റാങ്കിങ്ങിൽ 65–ാം സ്ഥാനക്കാരനായഅമേരിക്കയുടെ മക്കൻസി മക്ഡൊണാൾഡിനോട് നേരിട്ടുള്ള സെറ്റുകൾക്കാണു നദാൽ തോറ്റത്. സ്‌കോർ 4-6, 4-6, 5-7

മത്സരത്തിനിടെ നദാലിനു പരിക്കേറ്റിരുന്നു. ആദ്യ റൗണ്ടിൽ ബ്രിട്ടന്റെ ജാക്ക് ഡ്രേപ്പറിനെ നാലു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാൽ കീഴടക്കിയത്. ഇഗ സ്വേറ്റക്, മരിയ സക്കാരി, ജെസിക പെഗുല എന്നിവർ മൂന്നാം റൗണ്ടിലേക്കു മുന്നേറി. ഇന്നു നടക്കുന്ന മറ്റൊരു മത്സരത്തില്‍ കോക്കോ ഗോഫും എമ്മ റാഡുകാനുവും ഏറ്റുമുട്ടും.

Related Articles

Latest Articles