Tuesday, May 21, 2024
spot_img

ഇന്ത്യൻ സേനയ്ക്ക് ശക്തിപകരാൻ ഇന്ന് മുതൽ റഫാലും. അഞ്ച് യുദ്ധവിമാനങ്ങൾ ഇന്ന് ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും

ദില്ലി: കിഴക്കൻ ലഡാക്കിൽ ഇന്ത്യ-ചൈന അതിർത്തി സംഘർഷഭരിതമായി തുടരുമ്പോൾ ഇന്ത്യൻസേനയ്ക്ക് ശക്തിപകരാൻ റഫാൽ യുദ്ധവിമാനങ്ങൾ സജ്ജം. ആദ്യ ബാച്ചിലെ അഞ്ച് റഫാൽ യുദ്ധവിമാനങ്ങൾ ഇന്ന് ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും.

അംബാല വ്യോമസേന താവളത്തിൽ നടക്കുന്ന ചടങ്ങിൽ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി മുഖ്യാതിഥിയാവും.

ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത്, വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ ആർ.‌കെ.‌എസ്. ഭദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ്‌കുമാർ തുടങ്ങിയവർ പങ്കെടുക്കും. ജൂലായ് 27-നാണ് ഫ്രാൻസിൽനിന്ന്‌ വിമാനങ്ങൾ ഇന്ത്യയിലെത്തിയത്. 36 വിമാനങ്ങൾ വാങ്ങാനാണ് ഇന്ത്യ കരാറൊപ്പിട്ടിട്ടുള്ളത്.

Related Articles

Latest Articles