ഏറെ വിവാദങ്ങളും പ്രതിപക്ഷത്തിന്റെ അടക്കം ആരോപണങ്ങളും നേരിട്ടപ്പോഴും ഫ്രാന്‍സില്‍ നിന്നും റഫാല്‍ വാങ്ങുന്നതിനുള്ള തീരുമാനം റദ്ദാക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. റഫാല്‍ വിമാനങ്ങള്‍ സ്വന്തമാക്കണമെന്ന വ്യോമസേനയുടെ അതിയായ ആഗ്രഹങ്ങളും, ഈ വിമാനങ്ങള്‍ കൂടി എത്തിയാല്‍ സേനയ്ക്കുണ്ടാകുന്ന പുതുശക്തിയും മനസിലാക്കിയാണ് റഫാലിനായി ഇന്ത്യന്‍ സര്‍ക്കാര്‍ മുന്നോട്ട് പോയത്.
ഇപ്പോഴിതാ റഫാലിനെ സംബന്ധിച്ചുള്ള പുതിയ റിപ്പോര്‍ട്ടും കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ ശരി വയ്ക്കുന്നതാണ്. ഫ്രാന്‍സില്‍ നിന്നും ഇന്ത്യ ഓര്‍ഡര്‍ നല്‍കിയ 36 റഫാലുകളും അടുത്ത മൂന്ന് മാസങ്ങള്‍ കൊണ്ട് ഇന്ത്യന്‍ വ്യോമസേനയുടെ കൊടിക്കീഴില്‍ അണിനിരക്കും എന്ന് ഉറപ്പായിരിക്കുകയാണ്.

