Tuesday, May 21, 2024
spot_img

തലസ്ഥാന ജില്ലയിൽ കൊലപാതകങ്ങൾ തുടർക്കഥ; ഗൃഹനാഥനെ വീടിനുള്ളിൽ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ; ഭാര്യ കസ്റ്റഡിയിൽ

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ കൊലപാതകങ്ങൾ തുടർക്കഥയാവുന്നു. ഇന്നിതാ അമ്പൂരിയിൽ ഗൃഹനാഥനെ വീടിനുള്ളിൽ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയിരിക്കുകയാണ്. അമ്പൂരി കണ്ണൻതിട്ട സ്വദേശി സെൻവ്വ മുത്തുവിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇയാളുടെ ഭാര്യയെ നെയ്യാർഡാം പോലീസ് ചോദ്യം ചെയ്യുകയാണ്. ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നുവെന്നാണ് അയല്‍ക്കാര്‍ പറയുന്നത്.

സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ഇതുവരെയും പുറത്തുവന്നിട്ടില്ല. ഭാര്യയെ ചോദ്യം ചെയ്ത ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിക്കുകയുള്ളു എന്ന് പോലീസ് അറിയിച്ചു. അതേസമയം ഇന്നലെയാണ് തിരുവനന്തപുരത്ത് അമ്മയെ മകൾ വെട്ടിക്കൊലപ്പെടുത്തിയത്. തിരുവനന്തപുരം നരുവാമൂട് ആണ് സംഭവം നടന്നത്. മകള്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നരുവാമൂട് അരിക്കട മുക്കില്‍ അന്നമ്മയാണ് (88) കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകള്‍ ലീലയെ പോലീസ് പിടികൂടിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്നു വീണ്ടും ഒരു കൊലപാതകം കൂടി ജില്ലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Related Articles

Latest Articles