Tuesday, September 29, 2026

റോമാ നഗരം കത്തിയെരിയുന്പോള്‍ വീണ വായിച്ച് നീറോ , ഇവിടെ കോണ്‍ഗ്രസ് കൂടാരം കത്തുമ്പോൾ രാജകുമാരൻ അങ്ങ് ബാങ്കോക്കിൽ

ദില്ലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശ യാത്രയെ ചൊല്ലി വിവാദം. രാഹുൽ ബാങ്കോക്കിലേക്ക് പോയതാണ് സമൂഹമാധ്യമങ്ങളിൽ വിമർശനത്തിനും പരിഹാസത്തിനും ഇടയാക്കിയിരിക്കുന്നത്. ഈ മാസം 21-ന് ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് രാഹുലിന്‍റെ യാത്ര എന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം. മുൻ അദ്ധ്യക്ഷന്‍റെ ബാങ്കോക്ക് യാത്രയിൽ പ്രവർത്തകർക്കിടയിൽ വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് രാഹുൽ ഗാന്ധി ബാങ്കോക്കിലേക്ക് പോയത്. അതേസമയം, പത്താം തീയതി മുതൽ പത്തു ദിവസം രാഹുൽ പ്രചാരണത്തിനെത്തുമെന്നാണ് കോൺഗ്രസിന്‍റെ വിശദീകരണം. എന്നാൽ എതിർ ചേരികളിൽ നിന്ന് രാഹുലിന്‍റെ ബാങ്കോക്ക് യാത്രയെ പരിഹസിച്ചുകൊണ്ടുള്ള കമന്‍റുകളാണ് വരുന്നത്.

ഉൾപ്പാർട്ടി പോരിൽ വലയുന്ന ഹരിയാന കോൺഗ്രസ് ഘടകത്തിന് കടുത്ത ആഘാതമേൽപ്പിച്ച് പ്രമുഖ നേതാവ് അശോക് തൻവർ പാർട്ടി വിട്ട സമയത്താണ് രാഹുൽ ഗാന്ധിയുടെ ബാങ്കോക്ക് സന്ദർശനമെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ മാസം പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയപ്പോൾ മുതൽ ഹൈക്കമാൻഡുമായി ഇടഞ്ഞു നിൽക്കുകയായിരുന്ന അശോക് തൻവർ നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം അവശേഷിക്കുമ്പോഴാണ് പാർട്ടി വിട്ടത്.

കോൺഗ്രസ് പാർട്ടി ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും ഇതിന് എതിരാളികൾ മാത്രമല്ല പാർട്ടിക്കുള്ളിലെ ശക്തമായ ആഭ്യന്തരപ്രശ്‌നങ്ങളും കാരണമാണെന്നും സോണിയാ ഗാന്ധിക്ക് അയച്ച രാജിക്കത്തിൽ അശോക് തൻവർ പറഞ്ഞു. താൻ എന്തിനാണ് പാർട്ടി വിട്ടു പോകുന്നതെന്ന് ജനങ്ങൾക്കും പാർട്ടി പ്രവർത്തക്കുമറിയാം. കോൺഗ്രസ് വിട്ടു പോയാലും താൻ ബിജെപിയിൽ ചേരില്ലെന്നും വളരെ ദുഃഖത്തോടെയാണ് കോൺഗ്രസ് വിടുന്നതെന്നും അശോക് തന്‍വര്‍ പറഞ്ഞിരുന്നു

Related Articles

Latest Articles