Monday, June 17, 2024
spot_img

ഒരു സീറോമലബാർ അപാരത !

കോഴിക്കോട്- കൂടത്തായി, പൊന്നാമറ്റത്തെ അതി പുരാതന റോമന്‍ കത്തോലിക്ക കുടുംബത്തിലെ അതിസുന്ദരിയായ ജോളി 17 വർഷങ്ങൾക്കിടയിൽ ആറ് കൊലപാതങ്ങൾ നടത്തി. സ്വത്തുതട്ടാൻ…! (കേരളത്തിലെ മുനിസിഫ് കോടതികളിലും സബ്കോടതികളിലും കെട്ടിക്കിടക്കുന്ന സിവിൽകേസുകളിൽ അധികവും ചേട്ടനും അനുജനും തമ്മിലോ അയൽവക്കക്കാർ തമ്മിലോ ഉള്ള അതിർത്തിതർക്ക കേസുകളാണ് അതിൽ തന്നെ ഏറ്റവും കൂടുതൽ ശത്രുവിനെയും സ്‌നേഹിക്കാനും നിന്നെപ്പോലെ നിന്‍റെ അയൽക്കാരനെയും സ്നേഹിക്കാനും ഒക്കെപറഞ്ഞ പുള്ളിക്കാരന്‍റെ ആൾക്കാരുടേതാണ് എന്നതാണ് സത്യം.)

പുരാതന ആർസി കുടുംബത്തിലെ ജോളിയെ പറ്റി അന്വേഷിച്ചതിൽ നല്ല ഒന്നാംതരം ദൈവപൈതലും വേദപാഠ അദ്ധ്യാപികയുമാണെന്നാണ് അറിയാൻ കഴിഞ്ഞത്. ഒരു ദിവസം പോലും മുടങ്ങാതെ കുർബാന കാണും. കഴിഞ്ഞ 20 വർഷമായി കുട്ടികളെ വേദപാഠം പഠിപ്പിക്കുന്നു.ഒരു ധ്യാനം പോലും മുടങ്ങാതെ കൂടുമായിരുന്നു. പ്രത്യേകിച്ച്, പരിശുദ്ധാത്മാഭിഷേകമുള്ള വട്ടായി, വളവനാൽമാരുടെ!

സഭയുടെ എല്ലാ മിഷനറി സംഘടനകളുടെയും വനിതാ നേതാവായിരുന്ന ജോളി നടത്തിയ ഓരോ കൊലപാതകം കഴിയുമ്പോഴും ചില സംശയങ്ങൾ പൊലീസിന് ഉണ്ടായിരുന്നു എന്നാൽ അയൽക്കാരും ഫാമിലിയൂണിറ്റുകാരും ഇടവകക്കാരും എല്ലാവരും ഒരേസ്വരത്തിൽ പറഞ്ഞിരുന്നത് ജോളിയെ സംശയിക്കുകയോ? എങ്കിൽ മദർ തെരേസയെയും സംശയിക്കണമെന്നാണ്!

ഇതിനോട് സാമ്യമുള്ള കൊലപാതകമായിരുന്നു ഏതാനും വർഷം മുമ്പു് ആലുവാ പുത്തൂരാൻ വീട്ടിൽ നടന്നതും അവിടെ 5 പേരായിരുന്നു! ഇവ രണ്ടും നമ്മുടെ പുരാതന സീറോ മലബാർ കുടുംബങ്ങളിലും ആണ് സംഭവിച്ചത്.1966-ൽ കോളിളക്കം സൃഷ്ടിച്ച മാടത്തെരുവികൊലക്കേസിലെ പ്രതി ബെനഡിക്‌ട്‌ ഓണംകുളം എന്ന സുറിയാനി കത്തോലിക്കാ പുരോഹിതനാണ്‌ മാത്രമോ അഭയകേസിലെ കോട്ടൂരാനും സിസ്റ്റർ സെഫിയും പൂതൃക്കയിലും 16 വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ഗർഭിണിയാക്കിയ പരിശുദ്ധകർമ്മത്തിന്റെ പേരിൽ ചപ്പാത്തി തിന്നുന്ന കൊട്ടിയൂരിലെ ഫാദര്‍ റോബിന്‍ വടക്കുഞ്ചേരിയും , ആണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട കൊട്ടിയൂരിലെ തന്നെ ഫാദര്‍ സജി ജോസഫ്,

എറണാകുളം പുത്തന്‍വേലിക്കരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളിമേടയിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇരട്ട ജീവപര്യന്തവും 2,15,000 രൂപ പിഴയും കോടതി വിധിച്ച വൈദികന്‍ എഡ്വിന്‍ ഫിഗറസിനും ഇൻഡ്യയിൽ ആദ്യമായി കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ഫ്രാങ്കോയും ലാറ്റിൻ ബിഷപ്പ് ആണെങ്കിലും തൃശൂരിലെ പുരാതന ആർസി കുടുംബത്തിൽ ജനിച്ചയാളാണ്.ഇപ്പോൾ വിവാദമായിക്കൊണ്ടിരിക്കുന്ന സിസ്റ്റർ ലൂസിക്കെതിരെ അപവാദവീഡിയോ ഇറക്കിയ കമ്പിക്കഥ വീഡിയോ ഡയറക്റ്റർ ഫാദർ നോബിൾ അങ്ങനെ വൈദീകർ പ്രതിയായ കേസുകൾ എടുത്തുനോക്കിയാൽ ക്രിസ്ത്യൻ വിഭാഗക്കാർ എല്ലാവരും ഇതിന്‍റെ പേരിൽ തെറി കേൾക്കുന്നുണ്ടെങ്കിലും ഇത്തരം കേസുകളിൽ പ്രതികളാകുന്നവരിൽ 90% വും പുരാതന സീറോമലബാർ സഭക്കാരാണ് എന്നത് എന്തുകൊണ്ടും അഭിമാനകരവും ആർസിക്കാരുടെ അന്തസിനും ആഭിജാത്യത്തിനും ഒട്ടും കോട്ടം വരാത്തതും പാരമ്പര്യം ഉറപ്പിക്കുന്നതുമാണ്.

പരിശുദ്ധ സീറോമലബാർ സഭയ്ക്കും അതിലെ കുഞ്ഞാടുകൾക്കും മുട്ടനാടുകൾക്കും എന്നെന്നും അന്തസും പുകഴ്ച്ചയും മഹത്വവും ഉണ്ടാവട്ടെ! ആമേൻ.

Related Articles

Latest Articles