ലഖ്‌നൗ: അയോദ്ധ്യ പ്രതിഷ്ഠാ ദിന ചടങ്ങിനെ അധിക്ഷേപിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ വ്യാപക പ്രതിഷേധം. അയോദ്ധ്യയിൽ നടന്നത് പാട്ടും കൂത്തും എന്നായിരുന്നു ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിന്റെ പരിഹാസം. രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ പ്രതിഷേധവുമായി ബിജെപിയും ഹിന്ദു സംഘടനകളും രംഗത്ത് വന്നു. രാഹുലിന് ഹിന്ദു മതവികാരങ്ങളോടുള്ള അനാദരവാണ് ഇത്തരം പ്രസ്താവനകളിലൂടെ മറനീക്കി പുറത്ത് വരുന്നതെന്ന് ബിജെപി തുറന്നടിച്ചു. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
“Ayodhya was lost by BJP because Amitabh , Adani , Ambani etc were invaded for the Ram Mandir inauguration ceremony. Naach-Gaana (Dance) was going on but no tribal, worker or farmer was invited” : Rahul Gandhi
This man is disgustingly disgusting at all levels
Our rituals ,… pic.twitter.com/6FlpdCm6vC
— Amitabh Chaudhary (@MithilaWaala) September 27, 2024
പ്രതിഷ്ഠാ ദിന ചടങ്ങിലെ അതിഥി പട്ടികയെ കേന്ദ്രീകരിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.
“നിരവധി സെലിബ്രിറ്റികളെ ക്ഷണിച്ചു… അവർ അമിതാഭ് ബച്ചനെയും അദാനിയെയും അംബാനിയെയും വിളിച്ചു, പക്ഷേ അവർ ഒരു തൊഴിലാളിയെയും ക്ഷണിച്ചില്ല. ആരെങ്കിലും ഒരു കർഷകനെ, ഒരു തൊഴിലാളിയെ അവിടെ കണ്ടോ? പാട്ടും കൂത്തുമാണ് അവിടെ ഉണ്ടായിരുന്നത്,” – വീഡിയോയിൽ രാഹുൽ ഗാന്ധി പറയുന്നു.
പ്രസ്താവനയിലൂടെ രാഹുൽ ഹിന്ദുമതത്തെ ആക്രമിച്ചുവെന്നാരോപിച്ച് മുതിർന്ന ബിജെപി നേതാവും രാജ്യസഭാ എംപിയുമായ ഡോ. ദിനേശ് ശർമ രംഗത്ത് വന്നു.
“രാഷ്‌ട്രീയ നേട്ടത്തിനായി രാഹുൽ സനാതന ധർമ്മത്തെ ആക്രമിക്കുന്നു. സനാതന ധർമ്മം സഹിഷ്ണുതയിൽ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ ആവർത്തിച്ചുള്ള ഇത്തരം ആക്രമണങ്ങൾ ഹിന്ദുക്കളിൽ നിന്ന് പ്രതികരണത്തിന് കാരണമാകും, അതാണ് കോൺഗ്രസ് നേതാവ് ആഗ്രഹിക്കുന്നത്. രാഹുലിൻ്റെ പിതാവ് പാഴ്‌സിയും അമ്മ ക്രിസ്ത്യാനിയും ആയിരുന്നു. അദ്ദേഹത്തിന് ആ മതങ്ങളെക്കുറിച്ച് അറിയാമെങ്കിലും ഹിന്ദുമതത്തെക്കുറിച്ച് അദ്ദേഹത്തിന് അറിവില്ല” -ദിനേശ് ശർമ പറഞ്ഞു.

