Friday, January 9, 2026

രാഹുൽജി വന്നേ പറ്റൂ..ബിജെപിക്ക് വേണ്ടി തെലങ്കാന കോൺഗ്രസ് വാശി പിടിക്കുന്നു

രാഹുല്‍ ഗാന്ധി തന്നെ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് തെലങ്കാന കോണ്‍ഗ്രസ് ഘടകംആവശ്യപ്പെട്ടു. സംസ്ഥാനത്തെ 33 ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് ആവശ്യപ്പെട്ട് യോഗം ഐകകണ്‌ഠേന പ്രമേയം പാസാക്കി.

തെലങ്കാനയുടെ ചുമതലയുള്ള എ.ഐ.സി.സി അംഗവും എം.പിയുമായ മണിക്‌ ടാഗോര്‍, തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍. ഉത്തംകുമാര്‍ റെഡ്ഡി, കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ഭട്ടി വിക്രമാര്‍ക്ക തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. 

2017 ല്‍ പാർട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുത്ത രാഹുല്‍ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയാണ് സ്ഥാനം ഒഴിഞ്ഞത്. ഇതിനുശേഷം സോണിയാ ഗാന്ധിയെ ഇടക്കാല അധ്യക്ഷയായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ പുതിയ അധ്യക്ഷനെ കോണ്‍ഗ്രസ് തീരുമാനിക്കുകയുള്ളു എന്നാണ് ഇപ്പോഴത്തെ തീരുമാനം.

Related Articles

Latest Articles