Tuesday, May 21, 2024
spot_img

പാർലമെന്റ് വർഷകാല സമ്മേളനം ഇന്ന് ആരംഭിക്കും; ചർച്ചയാകുന്നത് രാജ്യം ഉറ്റുനോക്കുന്ന നിരവധി വിഷയങ്ങൾ

ദില്ലി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് ഇന്ന് തുടക്കം. ലോക്സഭ പുതിയ 4 അംഗങ്ങളുടെ സത്യപ്രതിഞ്ജയോടെ ആണ് പുനരാരംഭിക്കുക. കേരളത്തിൽ നിന്നുള്ള അബ്ദു സമദ് സമദാനി അടക്കം ഉപതെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ടവർ സത്യവാചകം ചൊല്ലും. പുനസംഘടനയിൽ മന്ത്രിമാരായവരെ പ്രധാനമന്ത്രി സഭയ്ക്ക് പരിചയപ്പെടുത്തും. ഫാക്ടറിംഗ് റഗുലേഷൻ ഭേഭഗതി, നാഷണൽ ഫുഡ്ടെക്നേളജി എന്റർപണർഷിപ്പ് അൻഡ് മാനേജ്മെന്റ് ബിൽ തുടങ്ങിയ രണ്ട് ബില്ലുകളാണ് ലോക്സഭയുടെ ഇന്നത്തെ നിയമ നിർമ്മാണ അജണ്ടയുടെ ഭാഗം.

കേരളത്തിൽ നിന്നുള്ള അബ്ദുൾ വഹാബിന്റെ സത്യപ്രതിഞയോടെ ആണ് രാജ്യസഭാ നടപടികൾക്ക് മൺസൂൺ സമ്മേളനത്തിൽ തുടക്കമാകുന്നത്. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ അവതരിപ്പിയ്ക്കുന്ന മറൈൻ എയ്ഡ്സ് ടു നാവിഗേഷൻ ബില്ലിന്റെ അവതരണവും ചർച്ചയും പാസ്സാക്കലും മാത്രമാണ് രാജ്യസഭയുടെ ഇന്നത്തെ നിയമനിർമ്മാണ അജണ്ടയിൽ ഉള്ളത്.

എന്നാൽ ഇരുസഭകളും സമ്മേളയ്ക്കുന്നതിന് തൊട്ട് മുൻപ് മാധ്യമങ്ങളോട് സംസാരിയ്കുന്ന പ്രധാനമന്ത്രി സർക്കാരിന്റെ മൺസൂൺ സമ്മേളനത്തിലെ നയം വ്യക്തമാക്കും. അതേസമയം പെഗാസസ് ഫോൺ ചോർത്തൽ, കോവിഡ് പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് ആദ്യ ദിവസം നോട്ടീസ് നൽകിയിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles