Sunday, May 12, 2024
spot_img

താനിപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അല്ലെന്നും വൈകാതെ പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നും രാഹുല്‍

ദില്ലി: എത്രയും വേഗം പ്രവര്‍ത്തക സമിതി ചേര്‍ന്ന് പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നും താനിപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അല്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. ഇതുസംബന്ധിച്ച് രാഹുല്‍ തന്റെ രാജിക്കത്ത് ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.

പുതിയ അദ്ധ്യക്ഷനെ കണ്ടെത്തുന്ന കാര്യത്തില്‍ ഇനിയും കാലതാമസം ഉണ്ടാവരുതെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പുതിയ അധ്യക്ഷനെ കണ്ടെത്തുന്ന പ്രക്രിയയില്‍ ഞാന്‍ അംഗമല്ല. ഞാന്‍ നേരത്തെ തന്നെ രാജിക്കത്ത് സമര്‍പ്പിച്ചതാണ്. അതിനാല്‍ തന്നെ ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷനല്ല’, രാഹുല്‍ ഗാന്ധി പറഞ്ഞു.

2017ലാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേല്‍ക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയം നേരിട്ടതിനു പിന്നാലെ രാജി വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Related Articles

Latest Articles