Monday, May 20, 2024
spot_img

ബിനോയ് കോടിയേരിക്ക് ഉപാധികളോടെ ജാമ്യം: ജാമ്യം കര്‍ശന വ്യവസ്ഥയില്‍, ഡിഎന്‍എ പരിശോധന ആവശ്യപ്പെട്ടാല്‍ രക്ത സാമ്പിള്‍ നല്‍കണം

മുംബൈ: ബിനോയ് കോടിയേരിയ്‌ക്കെതിരായ പീഡനക്കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ മുംബൈ ഡിന്‍ഡോഷി സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കര്‍ശന വ്യവസ്ഥകളോടും ഉപാധികളോടെയുമാണ് ജാമ്യം അനുവദിച്ചത്.ഡി എന്‍എ പരിശോധന ആവശ്യപ്പെട്ടല്‍ രക്ത സാമ്പിളുകള്‍ നല്‍കണം, തുടര്‍ച്ചയായി ഒരു മാസം തിങ്കളാഴ്ചകളില്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണം. ഒരു ആള്‍ ജാമ്യവും 25,000 രൂപയും കോടതിയില്‍ കെട്ടിവയ്ക്കണം.

യുവതി പീഡന പരാതി നല്‍കി ഒരാഴ്ച കഴിഞ്ഞ് ജൂണ്‍ 20നാണ് ബിനോയ് മുംബൈ ഡിന്‍ഡോഷി സെഷന്‍സ് കോര്‍ട്ടില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്.

തനിക്കെതിരെ യുവതി ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് ബിനോയ് കോടതിയില്‍ പറഞ്ഞിരുന്നു. യുവതിയുടെ പരാതിയില്‍ ബലാത്സംഗ കുറ്റം നിലനില്‍ക്കില്ല. ഡിഎന്‍എ പരിശോധന ഇപ്പോള്‍ പരിഗണിക്കരുതെന്നും ബിനോയിയുടെ അഭിഭാഷകന്‍ വാദിച്ചിരുന്നു.

മുന്‍കൂര്‍ ജാമ്യം പരിഗണിക്കുമ്പോള്‍ ഡിഎന്‍എ പരിശോധന ആവശ്യമില്ല. പ്രോസിക്യൂഷന്‍ ഹാജരാക്കിയ വിവാഹ രേഖകള്‍ വ്യാജമാണ്. പരാതിക്കാരി സമര്‍പ്പിച്ച രേഖയിലെ ഒപ്പ് ബിനോയിയുടേതല്ല. ബലാത്സംഗ കുറ്റം ആരോപിക്കാനുള്ള തെളിവില്ലെന്നും അഭിഭാഷകന്‍ വാദിച്ചിരുന്നു.

കുട്ടിയുടെ അച്ഛന്‍ ബിനോയ് എന്നതിന് തെളിവ് പാസ്‌പോര്‍ട്ടാണെന്ന് യുവതി കോടതിയില്‍ അറിയിച്ചു. കുട്ടിയുടെ പാസ്‌പോര്‍ട്ടില്‍ അച്ഛന്റെ പേര് ബിനോയിയുടേതാണ്. യുവതിയുടെ പാസ്‌പോര്‍ട്ടിലും ഭര്‍ത്താവിന്റെ പേര് ബിനോയ് എന്നാണെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ബിനോയിയും അമ്മയും നിരന്തരം തന്നെ ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.

ചൊവ്വാഴ്ച കേസ് പരിഗണിച്ച മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതി ഇരു ഭാഗത്തിന്റെയും വാദം വിശദമായി കേട്ട ശേഷം വിധി പറയാന്‍ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു.

Related Articles

Latest Articles