തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പത്രിക കളക്ടര്‍ക്ക് മുന്‍പാകെയാണ് സമര്‍പ്പിച്ചത്. അതെ സമയം വയനാടിനെ ഇളക്കിമറിച്ച് രാഹുൽ ഗാന്ധിയുടെ റോഡ് ഷോ ആരംഭിച്ചു. രാഹുലിനെ കാണാനായി ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് കല്‍പ്പറ്റയിലേക്ക് ഒഴുകിയെത്തിയത്. സംസ്ഥാനത്തിന്റെ പലഭാഗത്ത് നിന്നും പ്രവര്‍ത്തകര്‍ പുലര്‍ച്ചെ മുതല്‍ കല്‍പ്പറ്റയില്‍ തമ്പടിച്ചിരുന്നു.രാഹുലിനൊപ്പം സഹോദരി പ്രിയങ്ക ഗാന്ധിയും റോഡ് ഷോയിൽ രാഹുൽ ഗാന്ധിക്കൊപ്പം പങ്കെടുത്തു.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരും രാഹുലിന് ഒപ്പമുണ്ട്. അതീവ സുരക്ഷയുള്ള ഇസഡ് പ്‌ളസ് കാറ്റഗറിയിലാണ് രാഹുല്‍ വയനാട്ടിലേക്ക് എത്തിയത്. യന്ത്രത്തോക്കുമായി 36 കമാന്‍ഡോകളും അദ്ദേഹത്തോടൊപ്പം കൂടെയുണ്ട്. പത്രിക സമര്‍പ്പിക്കുന്ന വയനാട് കളക്ട്രേറ്റിലും വന്‍ സുരക്ഷയാണ് ഒരുക്കിയിരുന്നത്.

