ദില്ലി: ജമ്മു കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍. ഇക്കാര്യത്തില്‍ പാക്കിസ്ഥാന്‍ എന്നല്ല മറ്റൊരു വിദേശ രാജ്യവും ഇടപെടേണ്ട ആവശ്യല്ലെന്നും രാഹുല്‍ പറഞ്ഞു. ട്വിറ്ററിലെ ഒദ്യോഗിക പേജിലൂടെയാണ് രാഹുല്‍ ഈ വിഷയത്തിലെ തന്‍റെ നിലപാട് വ്യക്തമാക്കിയത്.
കേന്ദ്ര സര്‍ക്കാരുമായി ചില വിഷയങ്ങളില്‍ വിയോജിപ്പ് ഉണ്ടെങ്കിലും, ഇക്കാര്യം ഞാന്‍ വ്യക്തമാക്കുന്നു: കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അതില്‍ പാക്കിസ്ഥാനെന്നല്ല ഒരു വിദേശ രാജ്യത്തിനും പങ്കില്ല.
ജമ്മു കശ്മീരില്‍ സംഘര്‍ഷങ്ങളുണ്ട്. പാക്കിസ്ഥാനാണ് അതിനു കാരണം. ലോകത്ത് ഭീകരവാദം പ്രചരിപ്പിക്കുന്നതില്‍ പ്രധാനികള്‍ പാക്കിസ്ഥാനാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

