Monday, May 13, 2024
spot_img

കാഠ്മണ്ഡു നിശാക്ലബ്ബിലെ സന്ദർശനം: വിവാദങ്ങള്‍ക്ക് പിന്നാലെ റിസോര്‍ട്ടിലേക്ക് താമസം മാറി രാഹുല്‍ഗാന്ധി

തിങ്കളാഴ്ച രാത്രി കാഠ്മണ്ഡു നിശാക്ലബ്ബിലെ സന്ദർശനം വിവാദമായതോടെ പഞ്ചനക്ഷത്ര ഹോട്ടലിലെ താമസം മതിയാക്കി കാഠ്മണ്ഡു താഴ്‌വരയിലെ റിസോര്‍ട്ടിലേക്ക് മാറി മുതിർന്ന നേതാവും മുൻ പാർട്ടി അധ്യക്ഷനുമായ രാഹുൽ ഗാന്ധി. മുതിർന്ന നേതാവും മുൻ പാർട്ടി അധ്യക്ഷനുമായ രാഹുൽ ഗാന്ധി മുൻ സിഎൻഎൻ മാധ്യമപ്രവർത്തക സുമ്‌നിമ ഉദസിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കാഠ്മണ്ഡുവിലെത്തിയത്.

തുടർന്ന് സുഹൃത്തിന്റെ വിവാഹത്തിന് എത്തിയതിന് പിന്നാലെ രാഹുലും മറ്റു സുഹൃത്തുക്കളും ആഡംബരഹോട്ടലായ ടെറസ് റിസോര്‍ട്ടിലേക്ക് താമസം മാറ്റിയതായി സുരക്ഷാ ഉദ്യഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല ഹിമാലയത്തിന്റെ കാഴ്ചകള്‍ക്ക് പേരുകേട്ട ഹോട്ടലാണ് ടെറസ് റിസോര്‍ട്ട്. സുംനിയയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ടെറസ് റിസോര്‍ട്ട്.

അതേസമയം രാഹുലിന്റെ സന്ദര്‍ശനം ഇന്ത്യന്‍ മാധ്യമങ്ങളില്‍ വിവാദമായതോടെ രാഹുലിന്റെ സുരക്ഷ നേപ്പാള്‍ പൊലീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടാതെ വെള്ളിയാഴ്ച വിവാഹറിസ്പഷ്നിൽ പങ്കുടുക്കുന്നതിനാൽ അന്നുവരെ രാഹുല്‍ കാഠ്മണ്ഡുവില്‍ തുടരുമെന്നാണ് സൂചന. മ്യാന്‍മറിലെ മുന്‍ നേപ്പാളി അംബാസഡര്‍ ഭീം ഉദാസിന്റെ മകളാണ് സുമ്‌നിമ. കൂടാതെ ദില്ലിയിലെ സിഎന്‍എന്‍ മുന്‍ ലേഖികയായിരുന്നു സുമ്‌നിമ. അതിനിടെയാണ് ഇരുവരും സുഹൃത്തുക്കളായത്.

 

Related Articles

Latest Articles