Monday, December 15, 2025

യാത്രക്കാര്‍ കുറവുള്ള വണ്ടികളില്‍ നിരക്കിളവു നല്‍കാന്‍ റെയില്‍വേ ബോര്‍ഡ്; വന്ദേ ഭാരതിൽ ഉൾപ്പടെ ഇളവ് നൽകുക ഇരുപത്തിയഞ്ചു ശതമാനം, എസി ചെയര്‍ കാറിലും എക്‌സിക്യുട്ടിവ് ക്ലാസുകളിലും പുതിയ തീരുമാനം ബാധകം

ദില്ലി: യാത്രക്കാര്‍ കുറവുള്ള വണ്ടികളില്‍ നിരക്കിളവു നല്‍കാന്‍ ഒരുങ്ങി റെയില്‍വേ ബോര്‍ഡ്. വന്ദേഭാരത് ഉള്‍പ്പെടെയുള്ള വണ്ടികളില്‍ ഇരുപത്തിയഞ്ചു ശതമാനം ഇളവാണ് നല്‍കുക. എസി ചെയര്‍ കാറിലും എക്‌സിക്യുട്ടിവ് ക്ലാസുകളിലും നിരക്കിളവു ബാധകമാവും. മുപ്പതു ദിവസത്തെ കണക്കെടുത്ത് യാത്രക്കാര്‍ അന്‍പതു ശതമാനത്തില്‍ കുറവുള്ള വണ്ടികളിലാണ് നിരക്കിളവ് നല്‍കുക. അടിസ്ഥാന നിരക്കില്‍ പരമാവധി 25 ശതമാനം ഇളവ് നല്‍കും. റിസര്‍വേഷന്‍ ചാര്‍ജ്, സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജ്, ജിഎസ്ടി തുടങ്ങിയവ പ്രത്യേകം ഈടാക്കും.

ഒരു സര്‍വീസിന്റെ തന്നെ പ്രത്യേക ഭാഗങ്ങളില്‍ ഇളവുകളോടെയുള്ള ചാര്‍ജ് ബാധകമാവും. ചില വണ്ടികളില്‍ തുടക്കത്തില്‍ യാത്രക്കാരില്ലാത്തതും ചിലതില്‍ അവസാന ഭാഗത്ത് യാത്രക്കാര്‍ കുറവുള്ളതും കണക്കിലെടുത്താണിത്. പദ്ധതി നിലവില്‍ വന്നതായി റെയില്‍വേ അറിയിച്ചു. എന്നാല്‍ നിലവില്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് റീഫണ്ട് ലഭിക്കില്ല

Related Articles

Latest Articles