Monday, April 29, 2024
spot_img

രാഷ്ട്രീയ പരിണാമ സിദ്ധാന്തം 3.0! സിപിഎമ്മിലേക്ക് കൂറ് മാറിയ സിനിമാ താരം ഭീമൻ രഘുവിനെ പരിഹസിച്ച് ആർഎസ്‌പി ഷിബു ബേബി ജോൺ വിഭാഗം ആലപ്പുഴ ജില്ലാ നേതാവ് സി കൃഷ്ണചന്ദ്രൻ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു

ആലപ്പുഴ : ബിജെപിയിൽ നിന്ന് സിപിഎമ്മിലേക്ക് കൂറ് മാറിയ സിനിമാ താരം ഭീമൻ രഘുവിനെ പരിഹസിച്ചു കൊണ്ട് ആർഎസ്‌പി ഷിബു ബേബി ജോൺ വിഭാഗം ആലപ്പുഴ ജില്ലാ നേതാവ് സി കൃഷ്ണചന്ദ്രൻ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. “രാഷ്ട്രീയ പരിണാമ സിദ്ധാന്തം 3.0”എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ അദ്ദേഹം പങ്കുവച്ച കുറിപ്പ് സമൂഹ മധ്യത്തിൽ ചർച്ചയാവുകയാണ് .

കുറിപ്പിന്റെ പൂർണ്ണ രൂപം വായിക്കാം

“രാഷ്ട്രീയ പരിണാമ സിദ്ധാന്തം 3.0”
—————————————————
സ: ഭീമൻ രഘു
സിനിമയിൽ;
ആദ്യം നായകൻ, പിന്നെ വില്ലൻ, ഇപ്പോൾ ഹാസ്യ താരം.

രാഷ്ട്രീയത്തിൽ;
ആദ്യം കോൺഗ്രസ്സ്, പിന്നെ ബിജെപി, ഇപ്പോൾ സിപിഎം.
പരിണാമ സിദ്ധാന്തം കണ്ടു പിടിച്ച ചാൾസ് ഡാർവിന് പോലും, ജീവികളിൽ നിരന്തരം വ്യതിയാനങ്ങൾ ഉണ്ടാകുന്നു എന്നു തിരിച്ചറിയാനായെങ്കിലും അത് എങ്ങനെ സംഭവിക്കുന്നുവെന്ന് വിശദീകരിക്കാൻ കഴിഞ്ഞില്ല.
ചിന്തിക്കാൻ കഴിയാതിരുന്ന ബിജെപി കാലഘട്ടത്തിൽ നിന്നും, നൂതന ചിന്താധാരകൾ കര കവിഞ്ഞൊഴുകുന്ന സിപിഎം പാളയത്തിലേക്ക് എത്തിച്ചേർന്ന സ: ഭീമൻ രഘു, രാഷ്ട്രീയ മാറ്റത്തിന് അനുയോജ്യമായ പാട്ടും ചിന്തിച്ച്, പഠിച്ചാണ് എത്തിയത്. സ: രഘുവിന്റെ ചിന്താമണ്ഡലം പ്രകാശപൂരിതമാകട്ടെ, എന്നാശംസിക്കുന്നു.
ചിന്തയും, നിലപാടും കോരിച്ചൊരിയുന്നവരുടെ
പ്രത്യേക ശ്രദ്ധയ്ക്ക്:
പുസ്തകത്തിന്റെ പേര് തെറ്റിദ്ധരിക്കരുത്…

Related Articles

Latest Articles