ശ്രീനഗർ: കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ( Terrorist Killed In Jammu Kashmir). പുൽവാമയിലെ നൈന ബാത്ത്‌പോറ പ്രദേശത്തായിരുന്നു സംഭവം. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വകവരുത്തി. ഇയാൾ ഏതു ഭീകരസംഘടനയിൽപ്പെട്ട ആളാണെന്ന് തിരിച്ചറിയാനായിട്ടില്ല.
അതേസമയം സംഭവസ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് കശ്മീർ പോലീസ് നൽകുന്ന വിവരം. തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പ്രദേശത്ത് പോലീസും സൈന്യവും സംയുക്തമായി തിരച്ചിൽ ആരംഭിച്ചത്. ഇത് ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.
വെടിവയ്പ്പുണ്ടായതോടെ സൈന്യം പ്രത്യാക്രമണം നടത്തുന്നതിനിടെയാണ് ഒരു ഭീകരൻ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസവും മേഖലയിൽ ഭീകരരും സേനയും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.

