Wednesday, December 24, 2025

സംസ്ഥാനത്തെ ട്രെയിൻ യാത്രാ ക്ലേശം പരിഹരിക്കാൻ നടപടിയുമായി റെയിൽവേ; എട്ടു ട്രെയിനുകൾക്ക് അധിക കോച്ചുകൾ അനുവദിച്ചു; അധിക കോച്ചുകൾ തിങ്കളാഴ്ച ലഭ്യമാകും

തിരുവനന്തപുരം ∙ സംസ്ഥാനത്തെ ട്രെയിൻ യാത്രാ ക്ലേശം പരിഹരിക്കാൻ നടപടിയുമായി റെയിൽവേ. സംസ്ഥാനത്ത് സർവീസ് നടത്തുന്ന എട്ടു ട്രെയിനുകൾക്ക് അധിക കോച്ചുകൾ അനുവദിച്ചു. വഞ്ചിനാട് എക്‌സ്‌പ്രസ്, വേണാട് എക്‌സ്‌പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾക്കാണ് അധിക കോച്ചുകൾ. തിങ്കളാഴ്ച മുതൽ അധിക കോച്ചുകൾ ലഭ്യമാകും.

അധിക കോച്ചുകൾ എല്ലാം സെക്കന്റ് ക്ലാസ് ജനറൽ കോച്ചുകളാണ്. ഒരു കോച്ച് വീതം പുതുതായി കൂട്ടിച്ചേർക്കുകയാണ് ചെയ്യുക. വലിയ ജനത്തിരക്ക് അനുഭവപ്പെടുന്ന ട്രെയിനുകളിൽ അധിക കോച്ച് ഘടിപ്പിക്കുന്നതോടെ തിരക്ക് കുറയ്ക്കാനാകും എന്നാണ് കരുതുന്നത്.

അധിക കോച്ചുകൾ ലഭിക്കുന്ന ട്രെയിനുകൾ
∙ 16304 തിരുവനന്തപുരം സെൻട്രൽ – എറണാകുളം ജംക്‌ഷൻ വഞ്ചിനാട് എക്‌സ്‌പ്രസ്
∙ 16305 എറണാകുളം ജംക്‌ഷൻ– കണ്ണൂർ ഇന്റർസിറ്റി എക്‌സ്‌പ്രസ്
∙ 16308 കണ്ണൂർ– ആലപ്പുഴ എക്സിക്യൂട്ടീവ് എക്‌സ്‌പ്രസ്
∙ 16307 ആലപ്പുഴ– കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ്
∙ 16306 കണ്ണൂർ– എറണാകുളം ജംക്‌ഷൻ ഇന്റർസിറ്റി എക്‌സ്‌പ്രസ്
∙ 16303 എറണാകുളം ജംക്‌ഷൻ– തിരുവനന്തപുരം സെൻട്രൽ വഞ്ചിനാട് എക്‌സ്‌പ്രസ്
∙ 16302 തിരുവനന്തപുരം സെൻട്രൽ– ഷൊർണൂർ ജംക്‌ഷൻ വേണാട് എക്‌സ്‌പ്രസ്
∙ 16301 ഷൊർണൂർ ജംക്‌ഷൻ– തിരുവനന്തപുരം സെൻട്രൽ വേണാട് എക്‌സ്‌പ്രസ്

Related Articles

Latest Articles