Sunday, January 11, 2026

വരുന്ന അഞ്ച് ദിവസങ്ങളില്‍ കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത;ജാഗ്രതാ നിർദേശം

ദില്ലി: കേരളത്തിലും തമിഴ്‌നാട്ടിലും അടുത്ത അഞ്ച് ദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്ക് (Rain) സാധ്യത. തമിഴ്നാട് തീരം വഴി വടക്കുകിഴക്കന്‍ കാറ്റ് പ്രവേശിക്കുന്നതിനാല്‍ തമിഴ്‌നാടിന്റെ തീരപ്രദേശത്തും ലക്ഷദ്വീപിലും അടുത്ത രണ്ട് ദിവസങ്ങളില്‍ മഴ ഉണ്ടാകുമെന്ന് ഇന്ത്യന്‍ മീറ്റിയറോളജിക്കല്‍ ഡിപ്പാര്‍ട്‌മെന്റ് പ്രവചിക്കുന്നു.

ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സാന്നിധ്യത്താല്‍ ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകളില്‍ വരുന്ന മൂന്ന് ദിവസങ്ങളില്‍ ഇടിയോടും മിന്നലോടും കൂടിയ വ്യാപക മഴയ്ക്കും സാധ്യതയുണ്ട്.

അതേസമയം ജമ്മു കശ്മീര്‍, ലഡാക്, ഗില്‍ജിത്ബാള്‍ട്ടിസ്ഥാന്‍ മേഖല, മുസഫറാബാദ് എന്നിവിടങ്ങളില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ സമാനമായ കാലാവസ്ഥയാണ് ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും പ്രതീക്ഷിക്കുന്നത്.

Related Articles

Latest Articles