Saturday, May 18, 2024
spot_img

തെക്കന്‍ കേരളത്തില്‍ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മുന്നറിപ്പ് നൽകി മെറ്റ്ബീറ്റ് വെതര്‍ നിരീക്ഷകര്‍

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ വ്യാഴാഴ്ചവരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ച് മെറ്റ്ബീറ്റ് വെതര്‍ നിരീക്ഷകര്‍. വടക്കുകിഴക്കന്‍ കാറ്റ് തമിഴ്നാട് തീരം വഴി പ്രവേശിക്കുന്നതിനാല്‍ തമിഴ്നാടിന്റെ തീരദേശത്ത് ഒറ്റപ്പെട്ട ഇടത്തരം മഴയോ ശക്തമായ മഴയോ വ്യാഴം വരെ പ്രതീക്ഷിക്കാമെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഈര്‍പ്പവുമായി എത്തുന്ന ഈ കാറ്റ് തമിഴ്നാട് കടന്ന് കേരളത്തിലേക്ക് എത്തുന്നതും പടിഞ്ഞാറന്‍ കാറ്റുമായി സംഗമിക്കുന്നതും കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ കഴിഞ്ഞ ദിവസം ലഭിച്ചതുപോലുള്ള മഴക്ക് ഇടയാക്കുമെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നീരിക്ഷണം. വ്യാഴാഴ്ച്ച ശേഷം കേരളത്തിലും വരണ്ട കാലാവസ്ഥ തുടരും.

എന്നാൽ നാളെ ഉച്ചയ്ക്ക് ശേഷം എറണാകുളം ജില്ലയിലെ കിഴക്കന്‍ മേഖല, ഇടുക്കി ജില്ലയുടെ പടിഞ്ഞാറ്, കൊല്ലം ജില്ലയുടെ കിഴക്ക്, പത്തനംതിട്ട ജില്ല എന്നിവിടങ്ങളിലും രാത്രിയോടെ പാലക്കാട്, മലപ്പുറം ആലപ്പുഴ ജില്ലകളിലെ ഒന്നോ രണ്ടോ പ്രദേശങ്ങളിലും മഴക്ക് സാധ്യതയുണ്ട്. ഇതേ നിലയിലാണ് വ്യാഴാഴ്ചയും മഴ സാധ്യത എന്നും അറിയിച്ചു.

Related Articles

Latest Articles