Thursday, May 16, 2024
spot_img

കശ്‌മീരിൽ ഏറ്റുമുട്ടൽ തുടരുന്നു: മൂന്ന് ഭീകരരെ കാലപുരിക്കയച്ച് ഇന്ത്യൻ സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. ഏറ്റുമുട്ടലിൽ ഇതുവരെ മൂന്ന് ഭീകരരെയാണ് സൈന്യം വധിച്ചു. പുല്‍വാമ നഗരപ്രദേശത്തുതന്നെയാണ് വിവിധ ഇടങ്ങളിലായി ഏറ്റുമുട്ടല്‍ നടക്കുന്നത്. പാകിസ്ഥാൻ സ്വദേശിയായ ലഷ്കർ കമാൻഡർ ഇജാസ് അബു ഹുറൈരിയും രണ്ട് ഇന്ത്യൻ ഭീകരവാദികളുമാണ് കൊല്ലപ്പെട്ടത്.

വിവിധ പ്രദേശങ്ങളില്‍ സുരക്ഷാസേനയെ വിന്യസിപ്പിച്ചിട്ടുണ്ടെന്ന് കശ്മീര്‍ പോലിസ് അറിയിച്ചു. ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് പരിശോധന നടത്തിയ സൈനികർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഉടനടി സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്. മേഖലയിൽ ഇപ്പോഴും ശക്തമായ ഏറ്റുമുട്ടൽ തുടരുന്നതായി ജമ്മു കശ്മീർ പൊലീസ് പറഞ്ഞു. അതേസമയം കഴിഞ്ഞ ഏതാനും ദിവസങ്ങളായി കശ്മീര്‍ നിരവധി ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles