Sunday, January 4, 2026

കിഴക്കൻ കാറ്റ് ശക്തിയാർജിച്ചു; സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ കിട്ടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കിഴക്കൻ കാറ്റ് ശക്തിപ്പെട്ടതാണ് മഴയ്ക്കു കാരണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് വരുംദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇടിമിന്നലിനും മണിക്കൂറിൽ 40 കി.മീ വരെ വേഗമുള്ള കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

Related Articles

Latest Articles