Friday, May 3, 2024
spot_img

പേമാരിയിൽ മുങ്ങി മഹാരാഷ്ട്ര: 17 മരണം, വെള്ളപൊക്കത്തിൽ ബസ് ഒഴുകിപോയി നാല് പേരെ കാണാതായി

മുംബൈ: ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് 17 പേര്‍ മരിച്ചു. വെള്ളപൊക്കത്തിൽ ബസ് ഒഴുകിപോയ സംഭവത്തിൽ 4 പേരെ കാണാതായിട്ടുണ്ട്. വെള്ളം കവിഞ്ഞൊഴുകിയ പാലത്തിലൂടെ കടന്നുപോകുമ്പോൾ ബസ് ഒഴുക്കിൽപെടുകയായിരുന്നു. ലത്തൂര്‍, പര്‍ബാനി, പൂനെ, ഔറംഗബാദ് എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്.

പേമാരിയിലും തുടരുണ്ടായ മഴക്കെടുതിയിലും മഹാരാഷ്ട്രയിലെ മാറാത്തവാഡ മേഖലയിലാണ് കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. നഗരത്തില്‍ ചൊവ്വാഴ്ച ഓറഞ്ച് അലേര്‍ട്ടും താനെ, പാല്‍ഘര്‍, നാസിക് ജില്ലകളില്‍ റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. ഈ മൂന്നു ജില്ലകളിലും ശക്തമായ മഴ ലഭിച്ചു.

ലാത്തൂരില്‍ വെള്ളത്തില്‍ ഒറ്റപ്പെട്ടു പോയ ഗ്രാമങ്ങളില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ഹെലികോപ്ടറുകളും ബോട്ടുകളും ഉപയോഗിക്കേണ്ടി വന്നു. ഇവിടെ ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മഹാരാജ, മജൽഗാവ് അണക്കെട്ടുകളുടെ മുഴുവൻ ഷട്ടറുകളും തുറന്നു. മുംബെയിലും കൊങ്കൺതീരത്തും മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Related Articles

Latest Articles