Thursday, September 24, 2026

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അടുത്ത അഞ്ച് ദിവസം മഴ തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

അടുത്ത അഞ്ച് ദിവസം മഴ തുടര്‍ന്നേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. ശ്രീലങ്കയ്ക്ക് മുകളിലും സമീപപ്രദേശങ്ങളിലുമായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാ​ഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Related Articles

Latest Articles