Wednesday, December 31, 2025

സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കുറയാൻ സാധ്യത; ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ സാധാരണ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കുറയാൻ സാധ്യത. ഇന്ന് മുതല്‍ വ്യാഴാഴ്ച വരെ മഴ മുന്നറിയിപ്പുകള്‍ ഇല്ലെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ സാധാരണ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്.

അതേസമയം, കാലവര്‍ഷം നേരത്തേ എത്തുമോയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. കാറ്റിന്റെ ദിശയും ശക്തിയും പരിശോധിച്ച്‌ ഇക്കാര്യം സ്ഥിരീകരിക്കും. ആന്‍ഡമാനില്‍ കാലവര്‍ഷം എത്തുകയും അറബിക്കടലിലേക്കു നീങ്ങുകയും ചെയ്തെങ്കിലും കേരളത്തില്‍ എത്തുന്നതിന്റെ പ്രഖ്യാപനം വൈകുകയാണ്.

Related Articles

Latest Articles