ദില്ലി: രാജ്യത്തെ കോവിഡ് കേസുകളില്‍ വര്‍ധന രേഖപ്പെടുത്തുന്നതിനിടെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തും. വ്യാഴാഴ്ച വെര്‍ച്വലായാണ് യോഗം നടക്കുക. നിലവിലെ രാജ്യത്തെ കോവിഡ് സാഹചര്യവും ഇതിനെ പ്രതിരോധിക്കാനായി സ്വീകരിച്ച നടപടികളും യോഗം ചര്‍ച്ച ചെയ്യും.
അതേസമയം, രാജ്യത്ത് 1,68,063 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരായി ചികിത്സയില്‍ തുടരുന്നവരുടെ ആകെ എണ്ണം 8,21,446 ആയി വര്‍ധിച്ചു. 277 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 69,959 പേര്‍ രോഗമുക്തി നേടി. 10.64 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം, തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ നേരിയ കുറവാണ് ഇന്ന് രോഗികളുടെ എണ്ണം. തിങ്കളാഴ്ച 1.79 ലക്ഷം പേര്‍ക്കായിരുന്നു രോഗബാധ.
ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 4461 ആയി. മഹാരാഷ്ട്ര (1247), രാജസഥാന്‍ (645), ദില്ലി (546) എന്നിവിടങ്ങളിലാണ് ഒമിക്രോണ്‍ ബാധിതര്‍ കൂടുതല്‍.

