Saturday, January 3, 2026

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാദ്ധ്യത. തെക്ക് കിഴക്കൻ അറബിക്കടലിലും, ലക്ഷദ്വീപിന് സമീപത്തുമായി ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് കേരളത്തിൽ തുടർച്ചയായ മഴയ്‌ക്ക് കാരണം.

തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ ഇന്ന് മഴ ലഭിക്കുമെന്നും ഈ മാസം 30 വരെ സംസ്ഥാനത്ത് ഉടനീളം ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ചയോടെ മഴ കുറയുമെന്നും ബുധനാഴ്ച ഏഴ് ജില്ലകളിൽ മാത്രമാണ് മഴയ്‌ക്ക് സാദ്ധ്യതയുള്ളതെന്നുമാണ് ലഭിക്കുന്ന വിവരം.

ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ട്. ഉച്ചയ്‌ക്ക് രണ്ട് മണിയ്‌ക്ക് ശേഷമാണ് ഇടിമിന്നലിന് സാദ്ധ്യത. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles