Saturday, June 1, 2024
spot_img

സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്; ഇടിമിന്നലോട് കൂടിയായ ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. വരും ദിവസങ്ങളിലും മഴ തുടരാനുള്ള സാധ്യതയാണുള്ളത്. ഈ സാഹചര്യത്തിൽ ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

വടക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് ഒക്ടോബര്‍ 22ഓടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായും ഒക്ടോബര്‍ 23ന് അതിതീവ്ര ന്യൂനമര്‍ദ്ദമായും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

തുടര്‍ന്ന് ഒഡിഷ തീരത്ത് നിന്ന് ഗതിമാറി വടക്ക് -വടക്ക് കിഴക്ക് ദിശയില്‍ നീങ്ങി ഒക്ടോബര്‍ 25ഓടെ പശ്ചിമ ബംഗാള്‍ – ബംഗ്ലാദേശ് തീരത്തിനടുത്തെത്താന്‍ സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. തെക്കു കിഴക്കന്‍ അറബികടലില്‍ കേരള തീരത്തിനു സമീപമായി മറ്റൊരു ചക്രവാതചുഴിയും നിലനില്‍ക്കുന്നുണ്ട്.

Related Articles

Latest Articles