ജോധ്പൂർ: രാജസ്ഥാനിലെ ബാർമർ-ജോധ്പൂർ ദേശീയ പാതയിയിൽ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസിനു തീപിടിച്ച് 12 പേർ വെന്തുമരിച്ചു. ബസിൽ ഇരുപത്തഞ്ചോളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം.
അപകടം നടക്കുന്നതിന് മുമ്പ് ബസിൽ 25 പേർ യാത്ര ചെയ്തിരുന്നു. സംഭവ സ്ഥലത്ത് നിന്നും രക്ഷാപ്രവർത്തകർ ഇതുവരെ പത്ത് മൃതദേഹങ്ങൾ പുറത്തെടുത്തു. ഉന്നത അധികാരികളും പൊലീസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു.
ഇന്ന് രാവിലെ ബലോത്രയിൽ നിന്നും യാത്ര തിരിച്ച ബസിലേക്ക് എതിർ ദിശയിൽ നിന്നും വന്ന ടാങ്കർ ലോറി ഇടിച്ച് കയറുകയായിരുന്നു. ഇതേതുടർന്ന് തൽക്ഷണം ബസിന് തീ പിടിച്ചുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

