മുംബൈ: ഐപിഎൽ പോരാട്ടത്തിൽ ഇന്ന് രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും. സഞ്ജു സാംസണും രോഹിത് ശർമ്മയും നേർക്കുനേർ വരുന്ന പോരാട്ടമാണ് ആരാധകർ ഇന്ന് കാണാൻ പോകുന്നത് .
സൺറൈസേഴ്‌സ് ഹൈദ്രബാദിനെ ആദ്യ പോരാട്ടത്തിൽ തകർത്ത ആത്മവിശ്വാസ ത്തിലാണ് സഞ്ജുവും
ടീമും .
ഡൽഹി ക്യാപിറ്റൽസിനോട് ആദ്യ മത്സരം തോറ്റ ക്ഷീണം തീർക്കാനാണ് രോഹിത് ഇന്ന് കളിക്കളത്തിൽ ഇറങ്ങുക .ആദ്യ മത്സരത്തിൽ പരിക്കേറ്റ സൂര്യകുമാർ യാദവും ഇഷൻ കിഷനും ആരോഗ്യം വീണ്ടെടുത്തതോടെ മുംബൈയുടെ ബാറ്റിംഗ് നിരയുടെ കരുത്ത് കൂടും എന്നതാണ് ഒരാശ്വാസം .മലയാളികൾക്ക് എന്തൊക്കെയായാലും മികച്ച താരങ്ങളുടെ പോരാട്ടം ഇന്ന് നേർക്കുനേർ കണ്ട് ആസ്വദിക്കാം.

