ജയ്പൂര്‍: രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്രയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. എന്നാല്‍, മൂന്നുമണിക്കൂറിനകം അക്കൗണ്ട് തിരിച്ചെടുത്തതായി ജയ്പൂര്‍ പൊലീസ് അറിയിച്ചു. @kalrajmishra എന്ന അക്കൗണ്ടാണ് ഹാക്ക് ചെയ്തത്.
ഇന്നലെ രാവിലെ 11.28 ഓടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്. തുടർന്ന് 2.30 ഓടെ അക്കൗണ്ട് വീണ്ടെടുത്തു. അതേസമയം അറബി ഭാഷയിൽ ഒരു ട്വീറ്റും അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. ‘സുപ്രഭാതം, നിങ്ങളുടെ അമ്മാവർ സ്പൂക്കി നിങ്ങൾക്ക് അനുഗ്രഹ സന്ദേശങ്ങൾ അയക്കുന്നു’ -എന്നായിരുന്നു സന്ദേശം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

