ദഹനപ്രശ്‌നങ്ങൾ അലട്ടുന്നുണ്ടോ? എങ്കിൽ ഭക്ഷണശേഷം ഇക്കാര്യം ചെയ്‌ത് നോക്കൂ

accelerate digestion

0
accelerate digestion
accelerate digestion

ചില സമയങ്ങളിൽ ചിലർക്ക് എന്തൊക്കെ കഴിച്ചാലും ദഹനപ്രശ്‌നങ്ങൾ നേരിട്ടുകൊണ്ടിരിക്കും. ഇങ്ങനെയുള്ള ഹനപ്രശ്‌നങ്ങള്‍ ക്രമേണ ആരോഗ്യത്തെ ഒന്നാകെ തന്നെ ബാധിച്ചേക്കും. ഇതിനായി ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്നതിനോടൊപ്പം ദഹനത്തിന് ആക്കം കൂട്ടുന്ന കാര്യങ്ങള്‍ ചെയ്യുകയും വേണം. ഇതിനായി ഭക്ഷണശേഷം ഈ മൂന്നുകാര്യങ്ങൾ ചെയ്‌താൽ ദഹന പ്രശ്‌നങ്ങൾ പരിഹരിക്കാം.

ദഹനം സുഗമമാക്കാന്‍ ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണ് ജീരകം. അതിനാൽ ഭക്ഷണ ശേഷം ജീരകം കഴിക്കുന്നത് നല്ല ദഹനത്തിന് ഏറെ നല്ലതാണ്. ഇതിനാലാണ് ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലുമെല്ലാം ഭക്ഷണശേഷം ജീരകം നല്‍കുന്നത്. വയറ്റിനകത്ത് ഗ്യാസ് പെരുകുന്നത് തടയാനും, വയറുവേദനയുണ്ടാകാതിരിക്കാനും, ദഹനാവയവങ്ങളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താനുമെല്ലാം ഇത് സഹായകമാണ്.

അതേസമയം ഭക്ഷണത്തിന് ശേഷം ബദാം കഴിക്കുന്നതും ദഹനപ്രശ്‌നങ്ങളെ പരിഹരിക്കാന്‍ ഒരു പരിധി വരെ സഹായിക്കുന്നതാണ്. ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുന്നയിനം ബാക്ടീരിയകളെ ഉത്പാദിപ്പിക്കാനാണ് ഇത് സഹായിക്കുക.