Thursday, January 8, 2026

പാകിസ്താനെതിരെ രാജ് നാഥ് സിംഗ്; ‘നമുക്ക് കിട്ടിയത് പോലുള്ള അയൽക്കാരെ മറ്റാർക്കും കിട്ടാൻ ഇട വരരുത്

ദില്ലി: പാകിസ്ഥാനെതിരെ രാജ്യരക്ഷാ വകുപ്പ് മന്ത്രി രാജ് നാഥ് സിംഗ് രംഗത്ത്. നമുക്ക് കിട്ടിയത് പോലുള്ള അയൽക്കാരെ മറ്റാർക്കും കിട്ടാൻ ഇടവരാതിരിക്കട്ടെയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യയുമായുള്ള നയതന്ത്ര- വ്യാപാര ബന്ധങ്ങൾ വിച്ഛേദിക്കാനുള്ള പാക് തീരുമാനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു രാജ് നാഥ് സിംഗ്.

‘നമ്മുടെ പ്രധാന പ്രശ്നം നമ്മുടെ അയൽക്കാരാണ്. നമുക്ക് വേണമെങ്കിൽ നമ്മുടെ സുഹൃത്തുക്കളെ മാറ്റാം. എന്നാൽ അയൽക്കാരെ മാറ്റാൻ സാധിക്കില്ല. നമുക്ക് കിട്ടിയത് പോലുള്ള അയൽക്കാരെ മറ്റാർക്കും കിട്ടാൻ ഇടവരാതിരിക്കട്ടെ.’ രാജ്യതലസ്ഥാനത്ത് മുൻ സൈനികരുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ അദ്ദേഹം പറഞ്ഞു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് പറഞ്ഞ വാക്കുകൾ കടമെടുത്താണ് രാജ് നാഥ് സിംഗ് സംസാരിച്ചത്.

Related Articles

Latest Articles