Wednesday, December 17, 2025

രാജ്‌നാഥ് സിംഗ് പട്നയിലേക്ക്,ബിഹാറിലെ തീരുമാനം ഇന്ന്

 ബിഹാര്‍ മന്ത്രിസഭ രൂപീകരണം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാന്‍ നിര്‍ണ്ണായക എന്‍ഡിഎ യോഗം ഇന്ന് പറ്റ്നയില്‍. നിതീഷ് കുമാറിനെ നിയമസഭ കക്ഷി നേതാവായി പ്രഖ്യാപിക്കും. സത്യപ്രതിജ്ഞ തീയതിയും ഇന്നറിയാം. തിങ്കളാഴ്ച മൂന്നിന് രാജ്ഭവനില്‍ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ജെഡിയു കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. 

ബിജെപിക്ക് ഭൂരിപക്ഷമുള്ള മന്ത്രിസഭ രൂപീകരണ ചര്‍ച്ചയില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും പങ്കെടുക്കും. രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ വേണമെന്ന് ഘടകകക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനവകുപ്പുകള്‍ ബിജെപി ഏറ്റെടുത്തേക്കുമെന്ന സൂചനകള്‍ക്കിടെ പഴയ വകുപ്പുകളില്‍ ജെഡിയുവും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

Related Articles

Latest Articles