India

രജൗരി ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ കൂടുംബാംഗങ്ങൾക്ക് നേരിട്ടെത്തി സാന്ത്വനമേകി അമിത് ഷാ

ശ്രീനഗർ : കശ്മീരിലെ രജൗരിയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രജൗരി ജില്ലയിലെ സുരക്ഷ സേനയുമായി നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുവാൻ കൂടിയാണ് അദ്ദേഹം എത്തിയത്. ജമ്മുവിലെ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ സ്വീകരിച്ചു.

ഇരട്ട സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഏഴ് പേരുടെ കുടുംബാംഗങ്ങളുമായി അദ്ദേഹം സംസാരിച്ചു. കൂടാതെ ജമ്മു കശ്മീർ ഭരണാധികാരികളുമായും സുരക്ഷാ ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

അപ്പർ ധാൻഗ്രി ജില്ലയിൽ നടന്ന രണ്ട് ഭീകരാക്രമണങ്ങളിലായി രണ്ട് കുട്ടികളും ആറ് പ്രദേശവാസികളും കൊല്ലപ്പെട്ടിരുന്നു. നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. പുതുവത്സര ദിനത്തിൽ നടന്ന ഭീകരാക്രമണത്തിൽ നാല് പേർ വെടിയേറ്റ് മരിച്ചിരുന്നു. ജനുവരി 2-ന് രജൗരിയിലെ അപ്പർ ധാൻഗ്രി ഗ്രാമത്തിൽ നടന്ന ഐഇഡി സ്ഫോടനത്തിലാണ് രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.

anaswara baburaj

Recent Posts

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഭംഗിയായി നടത്താൻ സാധിച്ചത് ഉദ്യോഗസ്ഥർ നന്നായി പരിശ്രമിച്ചതിനാല്ലെന്ന് ജില്ലാ കളക്ടർ ! മികച്ച പ്രവർത്തനം കാഴ്ച‌ വെച്ച ഉദ്യോഗസ്ഥരെ അനുമോദിച്ചു

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ച‌ വെച്ച വിവിധ നോഡൽ ഓഫീസർമാരെയും അസിസ്റ്റന്റ് നോഡൽ…

35 mins ago

രാഹുൽ ഗാന്ധി റായ്ബറേലിയിൽ പത്രിക സമർപ്പിച്ചു ! അനുഗമിച്ച് പ്രമുഖ കോൺഗ്രസ് നേതാക്കൾ

ദില്ലി : ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിലെത്തിയാണ് രാഹുൽഗാന്ധി നാമനിര്‍ദേശപത്രിക…

40 mins ago

കിമ്മിനെയും കിങ്കരന്മാരെയും സാന്തോഷിപ്പിക്കാൻ കന്യകമാരുടെ പ്ലഷർ സ്‌ക്വാഡ് !ഉത്തര കൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യുവതിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

ഉത്തരകൊറിയന്‍ ഏകാധിപതിയായ കിം ജോങ് ഉന്നിനെക്കുറിച്ച് യുവതി നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം. ഉത്തര കൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യിയോന്‍മി…

2 hours ago