Celebrity

ആർആർആറിന്റെ ഉജ്ജ്വല വിജയം: കറുപ്പണിഞ്ഞ് ചെരുപ്പിടാതെ ആരാധകർക്കായി തിയറ്ററിലെത്തി രാം ചരണ്‍: ശബരിമല ദര്‍ശനത്തിന് വ്രതം നോറ്റ് താരം

മാർച്ച് 25 നാണ് രാജമൗലി സംവിധാനം ചെയ്‌ത ആർ ആർ ആർ തീയേറ്ററുകളിൽ എത്തിയത്. പ്രഖ്യാപനം മുതൽ വലിയ ജനശ്രദ്ധ പിടിച്ചു പറ്റിയ ആർആർആറിൽ രാംചരൺ, ജൂനിയർ എൻടിആർ എന്നിവരാണ് നായകരായി എത്തുന്നത്. ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്‌ത ചിത്രത്തിന് തീയേറ്ററുകളിൽ നിറഞ്ഞ കൈയ്യടി നേടി മുന്നേറുകയാണ്.

അതേസമയം ആര്‍ആര്‍ആര്‍ വന്‍ വിജയമായതിന് പിന്നാലെ നടന്‍ രാം ചരണ്‍ ശബിരിമല ദര്‍ശനത്തിന് എത്തുന്നു. താരം 41 ദിവസത്തെ വ്രതം നോറ്റാണ് താരം അയ്യപ്പ സ്വാമിയെ തൊഴാനായി എത്തുന്നത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് കറുത്ത വസ്ത്രം അണിഞ്ഞ് ചെരുപ്പിടാതെ മുംബൈയില്‍ നിന്നുള്ള രാം ചരണിന്റെ ചിത്രങ്ങളാണ്.

മുംബൈയില്‍ ബാന്ദ്രയിലുള്ള തിയറ്ററിലാണ് ആരാധകരെ കാണാനായി താരം എത്തിയത്. പ്രേക്ഷകർ ആര്‍ആര്‍ആറിന് നല്‍കുന്ന പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി പറയാനായിരുന്നു താരത്തിന്റെ തീയേറ്ററിലേക്കുള്ള ഈ സന്ദർശനം. കറുത്ത കുര്‍ത്തയും പൈജാമയും ധരിച്ചാണ് താരം എത്തിയത്. കയ്യില്‍ ഒരു തോര്‍ത്തുമുണ്ടായിരുന്നു. ചെരിപ്പിടാതെയാണ് താരം തിയറ്ററില്‍ എത്തിയത്. ശബരിമല ദര്‍ശനത്തിനായുള്ള വ്രതത്തിലായതിനാലാണ് താരം കറുപ്പ് അണിഞ്ഞ് എത്തിയത്.

B4 Admin

Recent Posts

വയോജന സംരക്ഷണത്തിന് സമഗ്ര നിയമം: കേരളത്തിന്റെ ബിൽ ഏകകണ്ഠമായി പാസാക്കി

വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…

6 hours ago

അശാന്തിയുടെ ലോകത്ത് വിശ്വശാന്തിക്കായി ഒത്തു ചേരാൻ ആഹ്വാനം ചെയ്ത് ആചാര്യശ്രീ രാജേഷ് ദുബായിൽ ഭക്തിനിർഭരമായി ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’

ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…

8 hours ago

പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിയെ വെടിവെച്ചു കൊന്ന് യുപി പോലീസ്

പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…

11 hours ago

അമേരിക്കയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് ജാമ്യഹിയറിംഗ് അവകാശമില്ല: നിർണായക വിധിയുമായി ഫെഡറൽ കോടതി

വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…

18 hours ago

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

1 day ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

1 day ago