Thursday, May 2, 2024
spot_img

ലിഗറിന്റെ പരാജയത്തിൽ നടൻ വിജയ് ദേവരകൊണ്ടയെയും നിർമ്മാതാവ് കരൺ ജോഹറിനെയും കുറ്റപ്പെടുത്തി റാം ഗോപാൽ വർമ്മ

വിജയ് ദേവരകൊണ്ടയുടെയും അനന്യ പാണ്ഡെയുടെയും ലിഗർ ബോക്സോഫീസിൽ വൻ പരാജയമായി മാറിയതിന് ഒരു കാരണം അതിനെതിരെ നടന്ന ക്യാമ്പയി‍ൻ ആണ് . ‘ബോയ്‌കോട്ട് ലിഗർ‘ ക്യാമ്പയി‍ൻ നടന്നത് കരൺ ജോഹറിനെ കാരണമാണ് എന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ രാം ഗോപാൽ വർമ്മ പറഞ്ഞു. വിജയ് ദേവരകൊണ്ടയുടെ ആക്രമണ സ്വഭാവവും കാരണമാണെന്ന് കൂട്ടിച്ചേർത്തു.

അടുത്തിടെ ഒരു അഭിമുഖത്തിൽ രാം ഗോപാൽ വർമ്മ പറഞ്ഞു, “വിജയ് സ്റ്റേജിൽ സ്വാഭാവികമായും ആക്രമാസക്തനാണ് . അദ്ദേഹത്തിന് ശ്രദ്ധ പിടിച്ചുപറ്റുന്ന കോമാളിത്തരങ്ങളുണ്ട്. എന്നാൽ ബോളിവുഡിൽ ലിഗറിനെതിരെ ക്യാമ്പയിൻ ഉണ്ടായതിന്റെ അടിസ്ഥാന കാരണം ഈ പ്രോജക്റ്റുമായി ബന്ധപ്പെട്ട കരൺ ജോഹറാണ്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ വിയോഗത്തിന് ശേഷം ആളുകൾ കരണിന്റെ സിനിമകൾ ബഹിഷ്‌കരിക്കുന്നത് സാധാരണമാണ്.

വിജയ്‌യുടെ ആക്രമണാത്മക മനോഭാവവും ലിഗറിന്റെ പരാജയത്തിന് കാരണമായേക്കാമെന്നും രാം ഗോപാൽ വർമ്മ കുറ്റപ്പെടുത്തി.

“ഇവിടെ മറ്റൊരു ഘടകം വിനയമാണ്. ഹിന്ദിക്കാർ ജൂനിയർ എൻടിആർ, രാം ചരൺ, പ്രഭാസ് എന്നിവരോടൊപ്പം ഇണങ്ങി.ഈ താരങ്ങളുടെ വിനയം ആണ് ഹിന്ദി പ്രേക്ഷകരെ ആകർഷിച്ചത് തെന്നിന്ത്യൻ താരങ്ങളുടെ വിനയം കണ്ട് അവർ അമ്പരന്നു. എന്നാൽ വിജയ് ദേവരകൊണ്ടയുടെ വിനയമില്ലാത്ത സ്വഭാവം ആണ് ലിഗറിന്റെ പരാജയത്തിന് കാരണം എന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles