വെള്ള കടലാസിൽ 21 തവണ “ഓം ശ്രീറാം” എന്ന് എഴുതിക്കൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രിയായി ചുമതലയേറ്റെടുത്ത് രാം മോഹൻ നായിഡു. തെലുഗുദേശം പാർട്ടി (ടിഡിപി) എംപി രാം മോഹൻ നായിഡു കൃത്യം ഉച്ചയ്ക്ക് 1.11 നുള്ള ശുഭമുഹൂർത്തത്തിലാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്.
As Minister of Civil Aviation @RamMNK took charge today he said I must first do my mother’s bidding – he wrote “Om Shri Ram” 21 times on a blank sheet of paper at 1.11pm, the precise time of the muhurat. He then called TDP Chief Chandrababu Naidu, then his mom, followed by his… pic.twitter.com/1IEpmM4wng
— Jagriti Chandra (@jagritichandra) June 13, 2024
അധികാരമേറ്റെടുത്ത ശേഷം ടിഡിപി അദ്ധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനെ അദ്ദേഹം ഫോണിൽ ബന്ധപ്പെട്ടു. ശേഷം തന്റെ അമ്മയുമായും ഭാര്യയുമായും അദ്ദേഹം ഫോണിൽ സംസാരിച്ചു. രണ്ടാം മോദി സർക്കാരിൽ ജ്യോതിരാദിത്യ സിന്ധ്യയാണ് വ്യോമയാനവകുപ്പ് കൈകാര്യം ചെയ്തിരുന്നത്. മൂന്നാം മോദി സർക്കാരിൽ അദ്ദേഹത്തിന് ടെലികോം മന്ത്രാലയത്തിൻ്റെ ചുമതല കൈമാറിയതോടെയാണ് നായിഡുവിന് വ്യോമയാന വകുപ്പ് നൽകിയത്.

