ദില്ലി: കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാന്‍ അന്തരിച്ചു.ലോക് ജനശക്തി പാർട്ടി അധ്യക്ഷനായിരുന്നു റാം വിലാസ് പസ്വാന്‍. ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് മന്ത്രിയെ ശനിയാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

